11:01pm 12 November 2026
NEWS
ദ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്രോണിക്കിള്‍ പ്രകാശനം ചെയ്തു
10/02/2026  11:39 AM IST
nila
ദ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്രോണിക്കിള്‍ പ്രകാശനം ചെയ്തു

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ദ ഖത്തര്‍ സ്‌പോര്‍ട്‌സ് ക്രോണിക്കിള്‍ ഖത്തര്‍ ഇന്ത്യന്‍ ഫുഡേബോള്‍ ഫോറം പ്രസിഡണ്ട് ഷറഫ് പി ഹമീദ്  പ്രകാശനം ചെയ്തു. ഐസിസി ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി .
സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, സ്പ്രിംഗ്  ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഫഹദ്,  സിറ്റി എക്‌സ്‌ചേഞ്ച് ഓപറേഷന്‍സ് മാനേജര്‍ ഷാനിബ് ശംസുദ്ധീന്‍,  അഹ് മദ് അല്‍ഡ മഗ്രിബി മാര്‍ക്കറ്റിംഗ് മാനേജര്‍ സൈഫ് അല്‍ ഹാഷ്മി , സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ സുഭാഷ്, രതീഷ്, ബാനു വാഫി , വെല്‍നസ് ഇന്‍ഫ്‌ളുവന്‍സര്‍ ആദില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
പ്രസിദ്ധീകരണത്തിന്റെ ഓണ്‍ലൈന്‍ എഡിഷന്‍ കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫി, അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോ.വി.വി. ഹംസ, ഗ്രാന്‍ഡ്മാള്‍ റീജ്യണല്‍ ഡയറക്ടര്‍ അഷ്‌റഫ് ചിറക്കല്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു എന്നിവര്‍ ചേര്‍ന്ന് ലോഞ്ച് ചെയ്തു. 
മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര സ്വാഗതവും ഫൈസല്‍ റസാഖ് നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img