NEWS
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.പി.എസ്.ടി. (LPST) റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം പിൻവലിച്ചു
11/08/2026 12:45 PM IST
ചെറുകര സണ്ണിലൂക്കോസ്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 37 ദിവസമായി എൽ.പി.എസ്.ടി. (LPST) റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്ന സമരം പിൻവലിച്ചു. 13 ദിവസമായി നേതാവ് വളർമതി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു.
സർക്കാരുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല നിലപാട് ഉണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ ഉദ്യോഗാർത്ഥികൾ തീരുമാനിച്ചത്. ഒഴിവുകൾ വേഗത്തിൽ റിപ്പോർട്ട് ചെയ്യുമെന്നും നിയമന നടപടികൾ വേഗത്തിലാക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം പൂർണ്ണമായും അവസാനിപ്പിക്കുന്നതായി റാങ്ക് ഹോൾഡേഴ്‌സ് ഭാരവാഹികൾ വ്യക്തമാക്കിയത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










