02:24am 24 May 2026
NEWS
പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം:മന്ത്രി കെ.എം. ഷാജി
23/05/2026  12:02 PM IST
ചെറുകര സണ്ണിലൂക്കോസ്
പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം:മന്ത്രി കെ.എം. ഷാജി

 

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി

ലൈഫ് മിഷൻ അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഔദ്യോഗിക വിശദീകരണം. എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിയിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വീട് പൂർത്തിയാക്കിയത്. ജനക്ഷേമകരമായ ഇത്തരം പദ്ധതികള്‍ പെട്ടെന്ന് നിർത്തലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, പദ്ധതിയുടെ നിലവിലെ പുരോഗതിയെക്കുറിച്ചും ഗുണഭോക്താക്കളുടെ മുൻഗണനാ ക്രമങ്ങളെക്കുറിച്ചും വരും ദിവസങ്ങളില്‍ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img