06:52am 30 April 2026
NEWS
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു.
01/09/2025  11:32 AM IST
ചെറുകര സണ്ണിലൂക്കോസ്
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില കുറച്ചു.

19 കിലോ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപ കുറച്ചതായാണ് പ്രഖ്യാപനം. 

ഓഗസ്റ്റ് 31 ന് അർധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. 

ഇന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. 

14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു.

കഴിഞ്ഞ മാസവും എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില 33.50 രൂപ കുറച്ചിരുന്നു.

 അടുത്തടുത്ത രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഉണ്ടായത്. 

ഇത് പ്രകാരം ദില്ലിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിൻ്റെ വില ഇന്ന് മുതൽ 1580 രൂപയായിരിക്കും.

 കേരളത്തിൽ കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img