08:11pm 11 November 2026
NEWS
വോട്ടിന്റെ വില ഹ്രസ്വചിത്രം പുറത്തിറക്കി
07/11/2025  06:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വോട്ടിന്റെ വില ഹ്രസ്വചിത്രം പുറത്തിറക്കി
HIGHLIGHTS

'വോട്ടിന്റെ വില' എന്ന ഹ്രസ്വചിത്രം ജില്ലാ കളക്ടർ ജി. പ്രിയങ്ക പുറത്തിറക്കുന്നു

ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും വിലപ്പെട്ടതാണ്. വോട്ടിന്റെ വില പരമാവധി ജനങ്ങളിലേക്ക് എത്തിക്കാനായി ലീപിന്റെ  (ലോക്കല്‍ ബോഡി ഇലക്ഷൻ അവയര്‍നസ് പ്രോഗ്രാം) നേതൃത്വത്തിൽ ഹ്രസ്വചിത്രം പുറത്തിറക്കി. 'വോട്ടിന്റെ വില' എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ഹ്രസ്വചിത്രം ജില്ലാ കളക്ടർ ജി. പ്രിയങ്കയാണ് പുറത്തിറക്കിയത്.

കളമശ്ശേരി എസ്.സി.എം.എസ് കോളേജിലെ ഇലക്ടറൽ ലിറ്ററസി  ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഷോർട്ട് ഫിലിം ഒരുക്കിയത്.  കോളേജിലെ വിദ്യാർത്ഥികൾ തന്നെയാണ് അഭിനേതാക്കളായതും.

കണയന്നൂർ താലൂക്ക്  തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ് എഴുതിയ കഥക്ക് ഇടകൊച്ചി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് പാർവതി മനതാനത്ത് തിരക്കഥ ഒരുക്കി. സംവിധാനം ബിജു മാഞ്ഞാലിയും ഛായാഗ്രഹണം ശിവൻ മലയാറ്റൂരുമാണ്  നിർവഹിച്ചത്.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു, കണയന്നൂർ താലൂക്ക്  തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ് തുടങ്ങിയവർ  സന്നിഹിതരായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img