കൊച്ചി : വിശുദ്ധ കുർബാനയുടെ പൗരോഹിത്യ വേഷം വിസ്മരിക്കുന്ന വിമത പുരോഹിതർ നടത്തുന്ന സമരാഭാസങ്ങളെ വിശ്വാസി സമൂഹം ചോദ്യം ചെയ്യാൻ മുന്നോട്ട് വരണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.കത്തോലിക്ക സഭക്ക് എതിരായി സമരം ചെയ്യുന്ന സഭവിരുദ്ധരുടെ സമര പന്തൽ സന്ദർശിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ ലേബലിൽ മൽസരിച്ച് വിജയിച്ച ജനപ്രതിനിധികൾ പരസ്യമായി സമരപന്തലിൽ എത്തിയത് അത്യന്തം പ്രതിഷേധാർഹവും അപലപനീയവുമാണ്. ഇവരുടെ പാർട്ടി നിലപാട് ഇക്കാര്യത്തിൽ പൊതു സമൂഹത്തോട് വ്യക്തമാക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.മാർപാപ്പയുടെ ചിത്രം സമര പന്തലിൽ വയ്ക്കുകയും കൽപ്പനകളെ ലംഘിക്കുന്ന വിമതരുടെ ഇരട്ടത്താപ്പ് തിരിച്ചറിയണം.സമൂഹത്തിൽ സഭയെകുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന സമരങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീറോ മലബാർ സഭ സിനഡിന് നൽകിയ നിവേദനത്തിൽ സിഎൻഎ ചൂണ്ടിക്കാട്ടി.വൈദീക ജീവിതം തിരഞ്ഞെടുത്തപ്പോൾ സഭ അധികാരികൾക്ക് മുൻപാകെ നൽകിയ പ്രതിജ്ഞകൾ പാലിക്കാൻ കഴിയാത്തവർ മറ്റ് ജീവിത അന്തസ്കൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. അങ്ങനെയുള്ളവർക്ക് അതിനുള്ള അനുവാദം നൽകുകയും ചെയ്യണമെന്ന് സി എൻ എ അൽമായ നേതാക്കൾ ചൂണ്ടിക്കാട്ടി.
സഭവിരുദ്ധ പ്രവർത്തനങ്ങളെ പരസ്യമായി പിന്തുണച്ച ചില രാഷ്ട്രീയ പാർട്ടികളുടെ ജനപ്രതിനിധികൾ സീറോ മലബാർ സഭയോട് കാണിച്ച ഈ അനീതി ഒട്ടും നീതികരിക്കാനാവില്ല, പൊറുക്കാനാവില്ല.വിമത വൈദികർ നടത്തുന്ന സഭവിരുദ്ധസമരങ്ങളെ പിന്തുണക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നിലപാട് പുനപരിശോധിക്കപ്പെടേണ്ടത് തന്നെയാണ്.ചെയർമാൻ ഡോ. എം.പി. ജോർജ് അധ്യക്ഷത വഹിച്ചു. ജോസ് പാറേക്കാട്ടിൽ, പോൾസൺ കുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ബൈജു തച്ചിൽ, ഷിജു സെബാസ്റ്റ്യൻ, എം.എ. ജോർജ്, ലാലി ജോസ് എം.ജെ. ജോസഫ്, ഡേവീസ് ചൂരമന,എൻ.എ. സെബാസ്റ്റ്യൻ, ആൻ്റണി മേയ്ക്കാൻ തുരുത്തിൽ. ഷൈജൻ മൂക്കന്നൂർ, അമൽ ചെറുതുരുത്തി, ബിജു നെറ്റിക്കാടൻ, എന്നിവർ പ്രസംഗിച്ചു.
എറണാകുളം വഞ്ചി സ്വകയറിൽ ഇന്ന് രാവിലെ 9 മുതൽ കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം പി ജോർജ് നിരാഹാര സമരം ആരംഭിക്കും.ഏകീകൃത കുർബാനക്ക് എതിര് നിൽക്കുന്ന വൈദീകരുടെ സാമ്പത്തിക സ്രോതസ്, മാവോയിസ്റ്റ് ബദ്ധം,ഇടവക പള്ളികളിലെ സാമ്പത്തിക തിരിമറി എന്നിവയെ സംബദ്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാരം സമരം നടത്തുന്നത്.








