01:31am 09 August 2026
NEWS
പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
07/08/2026  04:14 PM IST
ചെറുകര സണ്ണിലൂക്കോസ്
പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

ഷിജിനെ കടലില്‍ കാണാതായിട്ട് ഏഴ് ദിവസം പിന്നിട്ടിട്ടും ഔദ്യോഗിക സംവിധാനങ്ങളുടെ ഭാഗത്തുനിന്ന് കൃത്യമായ തിരച്ചില്‍ ഉണ്ടാകുന്നില്ലെന്നാണ് കുടുംബത്തിന്റെ പ്രധാന പരാതി. നിലവില്‍ മത്സ്യത്തൊഴിലാളികളും നാട്ടുകാരും മാത്രമാണ് സ്വന്തം നിലയില്‍ തിരച്ചില്‍ നടത്തുന്നത്.

തന്റെ ഭർത്താവിനെ കണ്ടെത്തുന്നതുവരെ പ്രതിഷേധത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് ഷിജിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

അതിനിടെ, കാണാതായ ഷിജിന്റെ കുടുംബത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സന്ദർശിച്ചു.
തിരുവനന്തപുരം വിഴിഞ്ഞത്തുനിന്ന് എട്ട് ദിവസം മുൻപ് കടലില്‍ കാണാതായയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അതേസമയം, കൊല്ലം നീണ്ടകരയില്‍ കാണാതായ ഗൗതമിനായി ഡ്രോണുകളും ഹെലികോപ്റ്ററും ഉള്‍പ്പെടെ എത്തിച്ചാണ് നിലവില്‍ തിരച്ചില്‍ പുരോഗമിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img