10:16am 13 November 2026
NEWS
കോടതികൾക്ക് മതിയായ സുരക്ഷ.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിൻ്റെ ശുപാർശ ശരിവച്ച് പോലീസ് രഹസ്യ അന്വേഷണ വിഭാഗം.

26/02/2026  04:17 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കോടതികൾക്ക് മതിയായ സുരക്ഷ.  ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിൻ്റെ ശുപാർശ ശരിവച്ച് പോലീസ് രഹസ്യ അന്വേഷണ വിഭാഗം.

 

എറണാകുളം ജില്ലാ കോടതികൾക്കും സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ സമർപ്പിച്ച് രഹസ്യ അന്വേഷണ വിഭാഗം.
എറണാകുളം ജില്ലാ കോടതികൾക്കും മറ്റ് സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ റിപ്പോർട്ട് കൊച്ചി സിറ്റി ജില്ലാ രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചു.
മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും സംസ്ഥാനത്തെ കോടതികളിൽ ഉറപ്പാക്കണമെന്ന് ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സംസ്ഥാന പൊലീസിലെ ജില്ലാ രഹസ്യാന്വേഷണ വിഭാഗങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.  തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ (ടിഎൽഒ) എന്ന സംഘടനയുടെ പേരിൽ കാസർകോട്, ഇടുക്കി ജില്ലാ കോടതികളിൽ കഴിഞ്ഞ മാസം ആദ്യം ബോംബ് ഭീഷണി ഉണ്ടായി.  ഇതിന്റെ പശ്ചാത്തലത്തിലാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതി നൽകിയിരുന്നത്.    കേരളത്തിലെ കോടതികളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ നിലവിൽ ഇല്ലെന്നും ആർക്കും കോടതി പരിസരത്തും ഹാളിലും എത്തുവാൻ കഴിയുന്ന രീതിയാണ് നിലവിലുള്ളതെന്നും അതിനാൽ കോടതികളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണവും ഏർപ്പെടുത്തണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്.
എറണാകുളം ജില്ലാ കോടതിയെ സംബന്ധിച്ച് അഡ്വ. കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമെന്ന് അന്വേഷണത്തിൽ ബോധ്യമായതായി കൊച്ചി സിറ്റി ജില്ലാ രഹസ്യാന്വേഷണ വിഭാഗം സമ്മതിക്കുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചി സിറ്റിയിൽ പ്രവർത്തിക്കുന്ന ജില്ലാ കോടതികൾക്കും മറ്റ് സബോർഡിനേറ്റ് കോടതികൾക്കും ആവിശ്യമായ സുരക്ഷ ഒരുക്കണമെന്ന ശുപാർശ റിപ്പോർട്ട് ജില്ലാ രഹസ്യാന്വേഷണ വിഭാഗം സമർപ്പിച്ചത്.  ഇത് സംബന്ധിച്ച് വിവരം വ്യക്തമാക്കി കൊച്ചി സിറ്റി ജില്ലാ രഹസ്യാന്വേഷണ വിഭാഗം അസി. പോലീസ് കമ്മീഷണർ അഡ്വ. കുളത്തൂർ ജയ്‌സിങിന് കത്തും നൽകിയിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img