08:01am 21 January 2025
NEWS
സമൂഹത്തിന്റെ സങ്കടങ്ങള്‍ എന്റേതല്ലായെന്ന് കവിക്ക് പറയാനാവില്ല : കെ. ജയകുമാര്‍.
20/07/2024  10:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
സമൂഹത്തിന്റെ സങ്കടങ്ങള്‍ എന്റേതല്ലായെന്ന് കവിക്ക് പറയാനാവില്ല : കെ. ജയകുമാര്‍.
HIGHLIGHTS
കൊച്ചി : സമൂഹത്തിന്റെ സങ്കടങ്ങള്‍ എന്റേതല്ലായെന്ന് കവിക്ക് പറയാനാവില്ല, എന്നിലെ കവി എന്നിലെ ഉദ്യോഗസ്ഥനെ തലക്കനമില്ലാത്തവനാക്കിയെന്നും കെ. ജയകുമാര്‍ പറഞ്ഞു. ചാവറ കള്‍ച്ചറല്‍ സെന്ററും ഡോ. അഗസ്റ്റിന്‍ ജോസഫ് ഫൗണ്ടേഷനും പുലിസ്റ്റര്‍ ബുക്‌സും ചേര്‍ന്ന് സംഘടിപ്പിച്ച കവി കെ. ജയകുമാറിനൊപ്പം പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായിരുന്ന കെ. ജയകുമാര്‍. കവിത ഉത്കൃഷ്ടമായിരിക്കും.എന്നിലെ നന്മ വറ്റാതെ നോക്കിയത് കവിതയാണ്. എഴുതിയില്ലായെങ്കില്‍ എനിക്ക് ജീവിതത്തോട് നീതി പുലര്‍ത്താനാവില്ലെന്ന് പറയേണ്ടിവരും. ഫാ. സുനില്‍ സി.ഇ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സി.എം.ഐ. ആമുഖപ്രഭാഷണം നടത്തി. ഡോ. അഗസ്റ്റിന്‍ ജോസഫ്, വിയോ വര്‍ഗ്ഗീസ് എന്നിവര്‍ കവിതാലാപനം നടത്തി. കവികള്‍ക്ക് കവിയായ ധിക്കാരം പുസ്തകം പ്രകാശിപ്പിച്ചു. തനുജ ഭട്ടതിരി,രാജു വള്ളിക്കുന്നം, കവി സെബാസ്റ്റ്യന്‍,അനിൽ മിത്രാനന്ദപുരം, ഡെയ്‌സി എൻ.എസ് എന്നിവര്‍ പ്രസംഗിച്ചു..
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img img