01:43am 13 November 2026
NEWS
ദയ എന്ന പെൺകുട്ടി നാടകാവതരണം 21ന്.
19/02/2026  06:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദയ എന്ന പെൺകുട്ടി നാടകാവതരണം 21ന്.

കൊച്ചി : വിദ്യോദയ സ്കൂൾ, തേവക്കൽ, ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ, മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ പ്രശസ്ത കഥയെ ആസ്പദമാക്കി 'ദയ എന്ന പെൺകുട്ടി' നാടകം അവതരിപ്പിക്കുന്നു. 2026 ഫെബ്രുവരി 21ന് ശനിയാഴ്ച ചാവറ കൾച്ചറൽ സെന്റർ തിയേറ്റർ ഹാളിൽ വൈകിട്ട് 6 30 നാണ് നാടകം.  സ്കൂളിന്റെ തീയറ്റർ വിഭാഗമായ ദൃശ്യഭേരി, 130 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ നാടകം അവതരിപ്പിക്കുന്നത്. നാടകത്തിലേക്ക് പ്രവേശനം സൗജന്യമാണ്. എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ശ്രീ ഡി ബി ബിനു വിശിഷ്ടാതിഥി യായിരിക്കും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img