
ചെങ്ങന്നൂർ: ദേവസ്വം ബോർഡിന്റേയും സർക്കാരിന്റേയും ഗുരുതര അനാസ്ഥ കാരണമാണ് അയ്യപ്പഭക്തർക്ക് മണ്ഡല കാലം ദുരിത കാലമായതെന്ന് കേരള വിശ്വകർമ്മ യുവജന സംഘം. മുന്നൊരുക്കങ്ങളുടെയും മുൻകരുതലുകളുടെയും അഭാവം കാരണം തീർത്ഥാടനകാലം അയ്യപ്പന്മാർക്ക് ദുരിതകാലമായെന്നും വ്രതം നോറ്റെത്തിയ അയ്യപ്പഭക്തർ ദർശനം കിട്ടാതെ പന്തളത്തെത്തി നെയ്യഭിഷേകം നടത്തി ഇരുമുടി സമർപ്പിച്ച് മടങ്ങേണ്ടി വന്നെന്നും സംസ്ഥാന അദ്ധ്യക്ഷൻ ഇ. എസ്. നിധീഷ് പറഞ്ഞു.
14 മണിക്കൂർ കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ കൊച്ചുകുട്ടികളുമായി ഭക്തർ കാത്തുനില്‍ക്കുന്നത് വേദനാജനകമായ കാഴ്ച്ചയാണ്. ശബരിമലയിലെ സ്ഥിതി ഭയാനകം എന്ന ദേവസ്വം പ്രസിഡന്റിന്റെ പ്രസ്‌താവന ബോർഡിന്റെ ‘സുഖദർശനം-സുരക്ഷിത ദർശനം’ എന്ന പ്രഖ്യാപനം വെറും പാഴ്‌വാഗ്‌ദാനമായി മാറി. മാസപൂജയിലടക്കം ഉണ്ടായ അപകടങ്ങള്‍ വിശ്വാസി സമൂഹത്തോട് ബോർഡിന്റെയും സർക്കാരിന്റെയും അവഗണനാ മനോഭാവത്താല്‍ ഭക്തർ ദുരിതം അനുഭവിക്കുന്നെന്നും സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീജിത്ത് ശിവൻ ട്രഷറർ എം. ആർ. സതീഷ് കുമാർ, വൈസ് പ്രസിഡണ്ടു മാരായ അശോകൻ , സുധീഷ് കുമാർ, സെക്രട്ടറി മാരായ ഡെറിൻ ദിവാകരൻ, വിമൽ കുമാർ ,ഓജസ് എന്നിവർ പ്രസംഗിച്ചു.











