03:43am 12 November 2026
NEWS
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
16/03/2026  03:26 PM IST
nila
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവിന്റെ പ്രകാശനം അല്‍ സുവൈദ് ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസില്‍ നടന്നു. അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി.ഹംസക്ക് ആദ്യ പ്രതി നല്‍കി   ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ പി.എന്. ബാബുരാജന്‍ പ്രകാശനം നിര്‍വഹിച്ചു. 

പെരുന്നാള്‍ നിലാവ് ഓണ്‍ ലൈന്‍ പതിപ്പ് ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പും ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബുവും ചേര്‍ന്ന് പ്രകാശനം ചെയ്തു. 
സിദ്ധീഖ് മൗലവി അയിലക്കാട്, സിദ്ധീഖ് ചെറുവല്ലൂര്‍, സാന്‍ഫോര്‍ഡ് സെയില്‍സ് മാനേജര്‍ ചെറില്‍ ഫിലിപ്പ് , വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടില്‍,  അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, മിഷാല്‍, അഷ്ഫാഖ് എന്നിവര്‍ സംസാരിച്ചു. 

ആഘോഷങ്ങള്‍ മാനവികതയുടെയും സംസ്‌കാരത്തിന്റേയും നിദര്‍ശനങ്ങളായി മാറുകയും പരസ്പരം ചേര്‍ത്തുപിടിക്കാനുള്ള നിരന്തര ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമ്പോഴാണ് സമൂഹത്തില്‍ ഐക്യവും ഒരുമയുമുണ്ടാവുകയെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു

മീഡിയ പ്ളസ് സിഇഒ യും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു
26/05/2026  09:31 AM IST
nila
പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു

 

ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന   ചടങ്ങില്‍ ഫറൂജ് അല്‍ അഫ് റാശ് സിഇഒ ഫഹദ് അസീസുറഹ് മാന്    ആദ്യ പ്രതി നല്‍കി കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്.

ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണിതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു.
ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഈസ്‌റ്റേണ്‍ ഗേറ്റ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര, ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി, ഫറൂജ് അല്‍ അഫ് റാശ് മാനേജര്‍ ഷൗക്കത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡണ്ട്   ബിന്ദു ലിന്‍സണ്‍,  ഉപദേശക ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മിനി ബെന്നി , ഫിന്‍ഖ് പ്രസിഡണ്ട് അമ്പു സെല്‍വി ധനപാലന്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മേരി ജോസഫ്, ജി.ആര്‍.സി.സി അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന്‍, ക്യൂ മെലോഡിയ കോര്‍ഡിനേറ്റര്‍ റഊഫ് മലയില്‍, വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടില്‍, പ്രശസ്ത ഗായകനും സംഗീത  സംവിധായകനുമായ ഫിറോസ് നാദാപുരം, ഗായികയും കവയിത്രിയുമായ ഷെറിന്‍ പൊയ്‌ലി ,തസീര്‍ ജെന്യൂന്‍ പാര്‍ട്സ് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജയകുമാര്‍, സൈക്കോളജിസ്റ്റ് ആയിഷ സൈബൂല്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു. 
റഊഫ് മലയിലും സംഘവുമൊരുക്കിയ ഗാനവിരുന്ന് പ്രകാശന ചടങ്ങ് അവിസ്മരണീയമാക്കി. 
മീഡിയ പ്ളസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img