03:14pm 13 August 2026
NEWS
ഖത്തർ ആകാശത്ത് അത്ഭുതക്കാഴ്ചയൊരുക്കി പെഴ്‌സീഡ് ഉൽക്കാവർഷം ഇന്ന്
13/08/2026  02:06 PM IST
nila
ഖത്തർ ആകാശത്ത് അത്ഭുതക്കാഴ്ചയൊരുക്കി പെഴ്‌സീഡ് ഉൽക്കാവർഷം ഇന്ന്

ദോഹ: ഖത്തറിലെയും വടക്കൻ അർദ്ധഗോളത്തിലെയുംആകാശപ്രേമികൾക്ക്ദൃശ്യവിരുന്നൊരുക്കി പെഴ്‌സീഡ് (Perseid) ഉൽക്കാവർഷം എത്തുന്നതായി ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ഇന്ന് (ഓഗസ്റ്റ് 13 വ്യാഴാഴ്ച) വൈകുന്നേരം മുതൽ ഓഗസ്റ്റ് 14 വെള്ളിയാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് ഉൽക്കാവർഷം ഏറ്റവും ശക്തമായി ദൃശ്യമാകുക.
​ഏറ്റവും സജീവവും മനോഹരവുമായ ഉൽക്കാവർഷങ്ങളിലൊന്നാണ് പെഴ്‌സീഡെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞൻ ഡോ. ബഷീർ മർസൂഖ് വ്യക്തമാക്കി. മണിക്കൂറിൽ 60 മുതൽ 100 വരെ ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമായേക്കും.അർദ്ധരാത്രി മുതൽ പുലർച്ചെ വരെയുള്ള സമയത്താണ് ഏറ്റവും നന്നായി കാണാൻ സാധിക്കുക.വടക്കുകിഴക്കൻ ആകാശത്തേക്ക് നോക്കിയാൽ ഇവ ദൃശ്യമാകും.ടെലിസ്കോപ്പോ മറ്റ് ഉപകരണങ്ങളോ ഇല്ലാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് ഇവ കാണാം. കൃത്രിമ വെളിച്ചമില്ലാത്ത, ഇരുണ്ട സ്ഥലങ്ങളിൽ നിന്നാൽ കാഴ്ച കൂടുതൽ വ്യക്തമാകും.
ഈ വർഷം ചന്ദ്രൻ വൈകുന്നേരം 6:44-ഓടെ അസ്തമിക്കുന്നതിനാൽ ചന്ദ്രപ്രകാശം തടസ്സമാകാതെ തെളിഞ്ഞ ആകാശത്ത് ഉൽക്കാവർഷം വ്യക്തമായി കാണാനാകും.
​'സ്വിഫ്റ്റ്-ടട്ടിൽ' (Comet Swift-Tuttle) എന്ന ധൂമകേതു അവശേഷിപ്പിച്ചു പോകുന്ന പൊടിപടലങ്ങളിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് പെഴ്‌സീഡ് ഉൽക്കാവർഷം സംഭവിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img