12:22pm 27 April 2026
NEWS
രുചിയൂറും പായസക്കൂട്ടുകളുമായി ഗ്രാൻഡ് മാൾ എസ്ദാൻ സ്റ്റോറിൽ സംഘടിപ്പിച്ച പായസം കോൺടെസ്റ്റ് ശ്രദ്ധേയമായി
27/04/2026  10:54 AM IST
nila
രുചിയൂറും പായസക്കൂട്ടുകളുമായി ഗ്രാൻഡ് മാൾ എസ്ദാൻ സ്റ്റോറിൽ സംഘടിപ്പിച്ച പായസം കോൺടെസ്റ്റ് ശ്രദ്ധേയമായി

 

ദോഹ: രാജ്യത്തെ റീട്ടെയിൽ മേഖലയിലെ പ്രമുഖരായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് അൽ വുഖൈർ എസ്ദാൻ ബ്രാഞ്ചിൽ ‘Payasam Contest’ വിജയകരമായി സംഘടിപ്പിച്ചു. കസ്റ്റമർ എൻഗേജ്മെന്റ് ആക്ടിവിറ്റികളുടെ ഭാഗമായി നടന്ന ഈ പരിപാടിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത മത്സരാർത്ഥികൾ വിവിധ രുചികളിലുള്ള പായസങ്ങൾ തയ്യാറാക്കി എത്തി.

മത്സരത്തിൽ പങ്കെടുത്തവരുടെ സർഗ്ഗാത്മകതയും പാചകപ്രതിഭയും പ്രതിഫലിപ്പിക്കുന്ന തരത്തിൽ വ്യത്യസ്തവും സവിശേഷവുമായ പായസങ്ങളാണ് അവതരിപ്പിച്ചത്. ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് യഥാക്രമം 499, 299, 199 ഖത്തർ റിയാൽ വിലയുള്ള ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനമായി നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഉപഭോക്താക്കളുടെ സൃഷ്ടിപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരുമായി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾക്ക് ഉപകാരപ്രദവും ആകർഷകവുമായ ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img