
ദോഹ: ഖത്തർ ക്നാനായ സംഗമത്തിൽഅവതരിപ്പിച്ച മെഗാ മാർഗംകളി അവിസ്മരണീയമായി.
ക്നാനായ തനതു കലാരൂപമായ മാർഗം കളിയിൽ സ്ത്രീകളും പുരുഷന്മാരുംകുട്ടികളു മടക്കം അറുപതിൽപരം
പേരാണ് ചുവടുകൾ വച്ചത്.ക്രിസ്ത്യാനി സ്ത്രീകളുടെ പാരമ്പര്യവേഷമായ വെളള ചട്ടയും മുണ്ടും നേര്യതും ധരിച്ച് ഖത്തറിലെ വനിതകൾ
അവതരിപ്പിച്ച
മാർഗംകളി ആസ്വാദകർക്ക് അപൂർവ്വ അനുഭവമായി.
കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട നൃത്തരൂപമായ മാർഗ്ഗംകളിയുടെഇതിവൃത്തംകേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ്.
ദോഹ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ
നടന്ന ഖത്തർ ക്നാനായ സംഗമത്തിൽ 1500 ൽപരം ആളുകൾ പങ്കാളിത്തം വഹിച്ചു.
ഐസിസി പ്രസിഡൻറ് എപി മണികണ്ഠൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സെൻ പീറ്റേഴ്സ് ക്നാനായ ദേവാലയം വികാരി ഫാദർ അജു കെ തോമസ് കരിമ്പന്നൂർ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് പ്രസിഡൻറ് ഷാനവാസ് ബാവ മുഖ്യ സന്ദേശം നൽകി. കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ. എം സുധീർ, ഇൻകാസ് ജനറൽ സെക്രട്ടറി കെ വി ബോബൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അബിൻ പായനാട്ട്, ജിജോയ് ജോർജ്, സൂരജ് തോമസ്, ജേക്കബ് ചെറിയാൻ എന്നിവർ
നേതൃത്വംനൽകി.











