
യുവകലാസാഹിതി പറവൂർ മണ്ഡലം കൺവെൻഷൻ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് വിനോദ് കൈതാരം ഉദ്ഘാടനം ചെയ്യുന്നു
യുവകലാസാഹിതി ജില്ല വർക്കിം പ്രസിഡൻ്റും കാഥികനുമായ വിനോദ് കൈതാരം ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി ശാരദ മോഹൻ , സംസ്ഥാന കമ്മിറ്റി അംഗം എസ് . ശ്രീകുമാരി, ജില്ല ജോ. സെക്രട്ടറിയും എഴുത്തുകാരനുമായ ഷാജി ഇടപ്പള്ളി , മേഖല സെക്രട്ടറി കെ. രത്നകുമാർ, സിപിഐ നേതാക്കളായ കമലാ സദാനന്ദൻ ,ഡിവിൻ കെ ദിനകരൻ . കെ ബി അറുമുഖൻ . എം ഇസ്മയിൽ, കെ ബി സോമശേഖരൻ എന്നിവർ പ്രസംഗിച്ചു. കെ. സുധാകരൻ പിള്ള സ്വാഗതവും ടി ബി അനിൽകുമാർ നന്ദിയും പറഞ്ഞു. മേഖല പ്രസിഡൻ്റ് എൻ പ്രഥു യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ഭാരവാഹികളായി എൻ പ്രഥു (പ്രസിഡൻ്റ്) കെ. രത്‌നകുമാർ ( വർക്കിങ്ങ് പ്രസിഡൻ്റ്) ടി ബി അനിൽകുമാർ (സെക്രട്ടറി) ഗീതാനന്ദ ശിവജി (വൈസ് പ്രസിഡൻ്റ്) പ്രതാപ് സിങ്ങ് (ജോ. സെക്രട്ടറി)എസ് മണികണ്ഠൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
Photo Courtesy - Google









