05:52am 12 November 2026
NEWS
പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് സമാപനമായി
15/05/2026  04:40 PM IST
nila
പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് സമാപനമായി

ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടന്നുവരുന്ന ആറാമത് പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് സമാപനമായി. സത്ര വേദിയിൽ നടന്ന സമാപനസഭ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി പി എൻ ഗണേശ്വരൻ പോറ്റി ഉത്‌ഘാടനം ചെയ്തു. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ നവീകരണ പ്രവർത്തികൾ ബോർഡിന്റെ അടിയന്തിര പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഗീത പഠനം പോലെയുള്ള കാര്യങ്ങളിൽ ബോർഡിന് കീഴിലുള്ള സാംസ്‌കാരിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃപ്പുലിയൂർ ക്ഷേത്രത്തിൽ നടക്കുന്ന ഏഴാം പതിപ്പ് മഹാവിഷ്ണു സത്രത്തിന്റെ പ്രഖ്യാപനവും അദ്ദേഹം നടത്തി. 

പഞ്ചദിവ്യദേശ ദർശൻ ചെയർമാൻ അഡ്വ ബി രാധാകൃഷ്ണ മേനോൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. സത്രസമിതി ജനറൽ കൺവീനർ മധുസൂദനൻ സോപാനം സ്വാഗതം ആശംസിച്ചു. സോപാനസംഗീതം കലാകാരൻ രാഹുൽ രാഘുനാഥനെ ചടങ്ങിൽ ആദരിച്ചു. 
ചതയം ജലോത്സവ സാംസ്‌കാരിക സമിതി ചെയർമാൻ  എം വി ഗോപകുമാർ, പ്രസാദ് കളത്തൂർ, രോഹിത് പി കുമാർ, ആർ ഡി രാജീവ് , സജി തിനപ്പറമ്പിൽ, സന്തോഷ്, സുമേഷ് ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ ലേഖ ജയൻ, സുധാമണി, മറിയാമ്മ ജോൺ, ഗീത കല്ലൂർ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ക്ഷേത്ര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ക്ഷേത്ര ദീപാരാധനയ്ക്ക് ശേഷം തൃച്ചിറ്റാറ്റപ്പന്റെ ഗരുഡവാഹന എഴുന്നള്ളത്തോടെ ചൈതന്യ വിഗ്രഹങ്ങളെ തൃക്കൊടിത്താനം തിരുവൻവണ്ടൂർ തിരുവാറന്മുള തൃപ്പുലിയൂർ
 ക്ഷേത്രങ്ങളിലേക്ക് യാത്രയാക്കുന്ന ചടങ്ങും നടന്നു. സത്രത്തിന്റെ ഭാഗമായി ഗോ ദാനവും നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.