
ചെങ്ങന്നൂർ: തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം പന്തലിന്റെ കാൽനാട്ടു കർമ്മം ക്ഷേത്രതന്ത്രി താഴമൺ മഠം ബ്രഹ്മശ്രീ കണ്ഠരരു മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. മേൽശാന്തി മാവേലിക്കര, കുന്നം തിരുത്തി ഇല്ലം ശ്രീ നാരായണൻ നമ്പൂതിരിയുടെ സഹകാർമ്മികത്വത്തിലായിരുന്നു ചടങ്ങ്.
പഞ്ചദിവ്യദേശ ദർശൻ ചെയർമാൻ അഡ്വ ബി രാധാകൃഷ്ണ മേനോൻ,
സെക്രട്ടറി പ്രസാദ് കളത്തൂർ, സത്ര സമിതി ജനറൽ കൺവീനർ മധു ജി സോപാനം, തൃച്ചിറ്റാറ്റ് ഉപദേശക സമിതി സെക്രട്ടറി സുമേഷ് ദേവരാജൻ,
സത്ര സമിതി ജോയിന്റ് കൺവീനർ,
പ്രസാദ് ആതിര,
ഉപദേശക സമിതി വൈസ് പ്രസിഡന്റ് ബി വിജയകുമാർ, ജോയിന്റ് സെക്രട്ടറി ടി കെ രവീന്ദ്രൻ നായർ, പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലെ ഉപദേശക സമിതി പ്രസിഡന്റ് മാർ, സെക്രട്ടറിമാർ, തൃച്ചിറ്റാറ്റ് സത്ര സമിതി അംഗങ്ങൾ,
നാരായണീയ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
മെയ് 7 മുതൽ 14 വരെ ആണ് തൃച്ചിറ്റാറ്റ് ആറാം പർവ്വം മഹാവിഷ്ണു സത്രം നടക്കുന്നത്. സത്രത്തിന്റെ ഭാഗമായി 36 ദിവസം നീണ്ടു നിൽക്കുന്ന നാരായണീയം പുരോഗമിക്കുകയാണ്.










