
ദോഹ: ഹൃസ്യ സന്ദർശനാർതം ദോഹയിൽ എത്തിച്ചേർന മയ്യന്നൂർ മഹല്ല് പള്ളി മദ്രസാ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഡോക്ടർ ഉസ്മാൻ കക്കാട്ടിന് ഖത്തർ മയ്യന്നൂർ പള്ളി മദ്രസാ കമ്മിറ്റി മിസ്റ്റർ ഗ്രിൽ റെസ്റ്റോറന്റ്ൽ വെച്ച് നടന്ന യോഗത്തിൽ സ്വീകരണം നൽകി.
ഖത്തർ മയ്യന്നൂർ മഹല്ല് പ്രസിഡന്റ് ഇസ്മായിൽ ഒ ടി യുടെ അദ്യക്ഷതയിൽ വില്ല്യാപ്പള്ളി മുസ്ലിം ജമാ - അത്ത് ഖത്തർ ചാപ്റ്റർ ജനറൽ സെക്രട്ടറി സൽമാൻ മുണ്ടിയാട്ട് യോഗം ഉത്ഘാടനം ചെയ്തു.
ജനകീയനായ ഡോക്ടർ എന്ന വിശേഷണത്താൽ ജനങളുടെ ഇടയിൽ സേവന പ്രവർത്തനം നടത്തുനതോടൊപ്പം തന്നെ മഹല്ല് കമ്മിറ്റിയിലൂടെ സമൂഹത്തിന്റെ ഉന്നതിയും ലക്ഷ്യം വെച്ച് കൊണ്ടുള്ള മാതൃക പ്രവർത്തകനായിട്ടാണ് ഡോക്ടർ ഉസ്മാൻ കക്കാട്ട് അറിയപെടുന്നതെനും ഉത്ഘാടന പ്രസംഗത്തിലും ആശംസ നേർന്നു കൊണ്ട് സംസാരിച്ച എം പി ഇല്യാസും അഭിപ്രായപെട്ടത്.
മഹല്ല് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെമ്പർഷിപ്പ് ഫോം വിതരണ ഉത്ഘാടനം ഡോക്ടർ ഉസ്മാൻ കക്കാട്ട് ഖത്തർ കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയർമാൻ പി വി അഷ്‌റഫ്‌നു നൽകി നിർവഹിച്ചു. ഖത്തറിൽ വോട്ട് രേഖപെടുത്തി പ്രവാസി വോട്ട് തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത് ഇത് മൂന്നാമത്തെ തവണയാണിത്. മഹല്ല് സംവിധാനത്തിൽ മഹല്ല് നിവാസികളായ പ്രവാസികൾക്ക് ഗൾഫ് നാട്ടുകളിൽ നിന്നു വോട്ട് രേഖപെടുത്താൻ മയ്യന്നൂർ മഹല്ല് കമ്മിറ്റി അവസരം നൽകുന്നത്.
മയ്യന്നൂർ മഹല്ല് സംവിധാനത്തിൽ നിർധരരായ പാവപ്പെട്ട രോഗികൾക്കുള്ള മരുന്നുകൾ, ഭക്ഷണപദാർത്ഥങ്ങൾ, ആവശ്യമായ ഘട്ടത്തിൽ സാമ്പത്തികം, എന്നിവ കോർത്തിണക്കി കൊണ്ടുള്ള കൈത്താങ്ങ് പദ്ധതിയുടെ
റിപ്പോർട്ട് അഫ്സൽ വരയാലിൽ അവതരിപ്പിച്ചു.
മഹല്ല്ൻറ്റെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് കൊണ്ട് മുന്നേറുന എജു കെയർ വിദ്യാഭ്യാസ വിങ്ങ് സ്ത്രീകൾക്ക് നൽകി വരുന്ന ഹാദിയ സെൻട്രറുമായി ബന്ദ്പെട്ട് നടത്തുന്ന CCIP ഹിമായ കോഴ്സ് പ്രവർത്ഥന റിപ്പോർട്ട് യോഗത്തിൽ സലാം മാക്കനാരി അവതരിപ്പിച്ചു.
ഖത്തർ മഹല്ല് നിവാസികൾകായി ചെറിയ പെരുന്നാൾ സുദിനത്തിൽ കുടുംബ സമേതം യാത്ര സംഘടിപ്പിക്കാൻ തീരുമാനിച്ചു.
എംഎംകെ കരീം, നിസാർ ചെട്ടിയാം വീട്ടിൽ, സജീർ മലയിൽ, അജിനാസ് ഉസ്മാൻ, എന്നിവർ നേതൃത്രം നൽകി.
സെക്രട്ടറി ഒ പി ശഹീം റിപ്പോർട്ട് വായന നടത്തി, ജനറൽ സെക്രട്ടറി ജാഷിർ മാക്കനാരി സ്വാഗതവും ട്രഷറർ മുഹമ്മിൻ കയ്യാല നന്ദിയും രേഖപെടുത്തി.











