
ഫോൺ നമ്പറിലെ ഒരു അക്കം മാറി ഗൂഗിൾ പേ വഴി അയച്ച 18,709 രൂപ മറ്റൊരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് പോയെങ്കിലും ഉടമ നേരിട്ടെത്തി ആ തുക തിരികെ വാങ്ങി. കുടമാളൂർ ശ്രീകോവിൽ വീട്ടിൽ എം.പി. രമേഷ് കുമാറിനാണ് പണം നഷ്ടമായത്. കോട്ടയത്ത് ഉള്ള സുഹൃത്ത് ഷാജിക്കാണ് 18,709 രൂപ ഗൂഗിൾ പേ വഴി അയച്ചതെങ്കിലും, പണം എത്തിച്ചേർന്നത് തിരുവനന്തപുരം ജില്ലാ ഗവ. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മറ്റൊരു ഷാജിയുടെ അക്കൗണ്ടിലേക്കാണ്. പണം മാറിപ്പോയ വിവരം മനസ്സിലാക്കി രമേഷ് കുമാർ ഉടൻ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞെങ്കിലും, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ പെരുകുന്ന കാലമായതിനാൽ തിരുവനന്തപുരത്തെ ഷാജി ഫോൺ വഴി പണം തിരിച്ചു അയക്കാൻ തയ്യാറായില്ല. 'നേരിട്ട് കണ്ടാൽ മാത്രമേ പണം തരൂ' എന്ന് സ്വീകർത്താവ് നിലപാടെടുത്തതോടെ, ആ സമയത്ത് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന രമേഷ് കുമാർ അദ്ദേഹത്തെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും തുടർന്ന് ഷാജി ആ തുക മുഴുവൻ സന്തോഷത്തോടെ തിരികെ നൽകുകയും ചെയ്തു.
Photo Courtesy - Google








