01:14pm 13 November 2026
NEWS
കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഡിഎ സമ്മേളനത്തിന്റെ സംഘാടകസമിതി യോഗം ചേർന്നു.
07/03/2026  06:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഡിഎ സമ്മേളനത്തിന്റെ സംഘാടകസമിതി യോഗം ചേർന്നു.

ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുക്കുന്ന എൻഡിഎ സമ്മേളനത്തിന്റെ സംഘാടക സമിതി യോഗം ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിൽ എൻഡിഎ സംസ്ഥാന ചെയർമാൻ എ എൻ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ചേർന്നു.
2026 മാർച്ച് 11 ബുധനാഴ്ച കൊച്ചി - കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ എൻഡിഎ  പ്രവർത്തകരെ ആദരണീയനായ ഭരത പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. സമ്മേളനത്തോട് അനുബന്ധിച്ചുള്ള അവസാനവട്ട ഒരുക്കങ്ങൾ യോഗം വിലയിരുത്തി. സംഘടന സെക്രട്ടറി കെ പി സുരേഷ്, സംസ്ഥാന സഹഖജാൻജി എ അനൂപ്, സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ്, സംസ്ഥാന വക്താക്കളായ പി ആര്‍ ശിവശങ്കർ, ടി പി സിന്ധു മോൾ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് സജി, പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img