06:47am 13 November 2026
NEWS
ആചാര പെരുമയുടെ തനിമ ചോരാതെ പഴയ സുറിയാനി പള്ളി അവൽ നേർച്ച
02/04/2026  09:21 PM IST
nila
ആചാര പെരുമയുടെ തനിമ ചോരാതെ പഴയ സുറിയാനി പള്ളി അവൽ നേർച്ച

ചെങ്ങന്നൂർ: നൂറ്റാണ്ടുകൾ പിന്നിട്ട ആചാരപെരുമയുടെ തനിമ ചോരാതെ ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ അവൻ നേർച്ച നടന്നു. മുക്കത്ത് കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അവൽ നേർച്ചയിൽ വിശ്വാസികൾ പ്രത്യേകം കരുതിയ മേൽമുണ്ടിൽ അവൽ സ്വീകരിച്ചു. മുക്കത്ത് കുടുംബയോഗം രക്ഷാധികാരികളായ ഫാ. ഡോ. എബ്രഹാം  ഇഞ്ചക്കലോടിൽ കോറെപ്പിസ്കോപ്പ, കെ ജെ ജോർജ്, പ്രസിഡന്റ് പുന്നൂസ് ജോർജ്, സെക്രട്ടറി ജോർജ് ജോസ്, ട്രഷറർ ഈപ്പൻ കെ ഫിലിപ്പ്, കൺവീനർ സണ്ണി ജോസഫ്, ജോയിന്റ് കൺവീനർമാരായ മാമൻ ജോൺസൺ, ജോൺ ജോൺ, അജി ഈപ്പൻ എന്നിവർ നേതൃത്വം നൽകി.
    മുക്കത്ത് കുടുംബത്തിലെ അക്കാമ്മ എന്ന വയോധിക തുടക്കമിട്ട പങ്കിടൽ എന്ന  ആചാരം പിൻതലമുറക്കാർ തുടർന്നുവരികയാണ്. പെസഹാ ദിവസം പള്ളിയിലെ കുർബാനക്ക് ശേഷം തനിക്ക് കഴിക്കാനായി കൈവശം കരുതിയിരുന്ന അവൽ അക്കാമ്മ എന്ന മാതാവ് മറ്റു സഹവിശ്വാസികൾക്കും പങ്കിട്ട് നൽകുകയായിരുന്നു. 320 കിലോ അവൽ 1500 നാളികേരം 14 പാട്ട ശർക്കര, മറ്റ് അനുബന്ധ സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്താണ് നേർച്ചയ്ക്കുള്ള അവൽ ഒരുക്കുന്നത്.
 മന്ത്രി സജി ചെറിയാൻ, സ്ഥാനാർത്ഥികളായ അഡ്വ. എബി കുറിയാക്കോസ്, എം പി ഗോപകുമാർ, എന്നിവരെ കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, പുരോഹിതന്മാർ, ജാതിമതഭേദമന്യേ ആയിരങ്ങൾ ഇതിൽ പങ്കെടുത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.