09:36am 18 January 2026
NEWS
കോട്ടപ്പുറം കത്തീഡ്രലിൽ തൈല പരിക്കർമ്മ പൂജ നടന്നു.
17/04/2025  12:18 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കോട്ടപ്പുറം കത്തീഡ്രലിൽ തൈല പരിക്കർമ്മ പൂജ നടന്നു.

 കൊടുങ്ങല്ലൂർ കോട്ടപ്പുറം : കൂദാശകൾ പരിക്രമം ചെയ്യുന്നതിന് ഉപയോഗിക്കുന്ന വിശുദ്ധ തൈലങ്ങളുടെ ആശീർവാദം കോട്ടപ്പുറം സെൻ്റ് മൈക്കിൾസ് കത്തീഡ്രലിൽ നടന്നു. കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യ കാർമികത്വത്തിൽ  നടന്ന ദിവ്യബലിയിൽ  കോട്ടപ്പുറം രൂപത  ബിഷപ്പ് എമിരിറ്റസ് ഡോ.  ജോസഫ് കാരിക്കശ്ശേരിയും രൂപതയിലെ എല്ലാ വൈദികരും സഹകാർമ്മികരായി. രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് നിരവധി സന്യസ്തരും വിശ്വാസികളും തിരുകർമ്മങ്ങളിൽ പങ്കെടുത്തു . പെസഹാ വ്യാഴാഴ്ച രാവിലെ 7 30ന് എല്ലാ വൈദികരുടെയും മെത്രാന്മാരുടെയും പ്രദക്ഷിണത്തോടുകൂടിയാണ് തിരുകർമ്മങ്ങൾ ആരംഭിച്ചത്. ദിവ്യബലി മധ്യേ കൂദാശ പരികർമ്മങ്ങൾക്ക്  ഉപയോഗിക്കുന്ന വിശുദ്ധ തൈലങ്ങൾ  ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആശിർവദിച്ചു. ഈ ലോകത്തിന്റെ മാറുന്ന ചുറ്റുപാടുകളിൽ ദൈവ ജനത്തെ നയിക്കുവാൻ എല്ലാ വൈദികർക്കും സാധിക്കട്ടെ എന്ന് തിരുകർമ്മ മധ്യേ ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ വൈദികർക്ക് ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img