
കാക്കനാട് : സാമൂഹ്യനീതി വകുപ്പിന്റെയും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെയും സംയുക്ത സഹകരണത്തോടെ ഗവൺമെന്റ് ആശാഭവൻ (പുരുഷന്മാർ), കാക്കനാടിൽ നടപ്പാക്കുന്ന ‘നവസ്പർശം 2026–27’ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2026 ഓഗസ്റ്റ് 21-ന് നടന്നു.
ബഹു. ഫിഷറീസ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കളക്ടർ ശ്രീമതി പ്രിയങ്ക ജി. ഐ.എ.എസ്., എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ജി. രാധാകൃഷ്ണൻ, തൃക്കാക്കര നഗരസഭ ചെയർമാൻ ശ്രീ റാഷിദ് ഉള്ളമ്പിള്ളി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.നവസ്പർശം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഡിറ്റർജന്റ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പനയും ചടങ്ങിൽ നടന്നു. ഡിറ്റർജന്റ് ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പന ഫാ. ജോർജ് ജോഷ്വ, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം, ഏറ്റുവാങ്ങി.
ചടങ്ങിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ ശ്രീ ജോൺ ജോഷി കെ. ജെ., ഗവൺമെന്റ് ആശാഭവൻ സൂപ്രണ്ട് ശ്രീമതി ഷെനോള ക്ലെമന്റ്, നവസ്പർശം പ്രോജക്ട് കോർഡിനേറ്ററും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. അനീഷ് കെ. ആർ. എന്നിവർ സംസാരിച്ചു.
രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ അക്കാദമികവും പ്രൊഫഷണലുമായ പിന്തുണയോടെ നടപ്പാക്കുന്ന നവസ്പർശം 2026–27, തൊഴിൽപരിശീലനം, കഴിവ് വികസനം, സാമൂഹിക ഉൾച്ചേരൽ എന്നിവയ്ക്ക് പ്രാധാന്യം നൽകി ആശാഭവനിലെ താമസക്കാരുടെ സമഗ്ര പുനരധിവാസവും സാമൂഹിക പുനഃസംയോജനവും ലക്ഷ്യമിടുന്ന പദ്ധതിയാണ്.”
Photo Courtesy - Google







