NEWS
കൊച്ചി മെട്രോ മൂന്നാം ഘട്ടം ആലുവ അങ്കമാലി പാത പൂർണമായും മേൽപ്പാത ഭൂഗർഭ പാതയെന്ന വാർത്ത തെറ്റ്.
02/09/2026 06:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിൽ ആലുവ - അങ്കമാലി പാതയിൽ, എയർപോർട്ട് ഭാഗത്ത് ഭൂമിക്ക് അടിയിലൂടെ പാത കടന്നുപോകുമെന്ന രീതിയിൽ വരുന്നത് തെറ്റായ വാർത്തയാണെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു.
കൊച്ചി മെട്രോ റെയിൽ മൂന്നാംഘട്ടവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിലേക്ക് DPR(Final Draft) സമർപ്പിട്ടുണ്ട്. ഈ റിപ്പോർട്ട് പ്രകാരം 18.09 കിലോമീറ്റർ ദൂരമുള്ള പാത പൂർണ്ണമായും മേൽപാത (Fully Elevated) വരുന്ന രീതിയിലാണ് രൂപരേഖ. നിലവിൽ സംസ്ഥാന സർക്കാരിൻ്റെ പരിഗണനയിലാണ് DPR.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









