NEWS
നഗരസഭയുടെ പുതിയ ഓഫിസ് പൂർണമായി പ്രവർത്തനസജ്ജമായി
13/03/2026 05:57 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി: നഗരസഭയുടെ പുതിയ ഓഫിസ് പൂർണമായി പ്രവർത്തനസജ്ജമായി. മേയറുടെ അൻപത് ദിന കർമ പദ്ധതിയുടെ ഭാഗമായി നഗരസഭാ ഓഫീസ് പൂർണ പ്രവർത്തനസജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി നഗരസഭാ ഓഫിസിലെ സിറ്റിസൺ ഫെസിലിറ്റേഷൻ സെൻ്റർ, ഏകജാലക സംവിധാനം, ബയോമെട്രിക് പഞ്ചിങ്ങ് സംവിധാനം, മൊബൈൽ ഫുഡ് ലാബ്, മീഡിയ സെൻ്റർ എന്നിവയുടെ ഉദ്ഘാടനം ടി ജെ വിനോദ് എം എൽ എ നിർവഹിച്ചു. മേയർ വി കെ മിനിമോൾ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ദീപക് ജോയ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ആന്റണി പൈനുതറ, സീന ടീച്ചർ,ടി കെ അഷ്‌റഫ്, ഷാകൃത സുരേഷ് ബാബു, അഡ്വ.പി എം നസീമ, കെ എ മനാഫ്, ജിസ്‌മി ജെറാൾഡ്, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








