
ചാവറ കൾച്ചറൽ സെന്ററിൽ ലോക പരിസ്ഥിതി ദിനാചരണം ടി ജെ വിനോദ് എം എൽ എ., ഉദ്ഘാടനം ചെയ്യുന്നു.ഹരിത മിഷൻ കോഡിനേറ്റർ നിസ എ, ഫാ. എമിൽ പുള്ളിക്കാട്ടിൽ സി എം ഐ., ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, ഫാ. മാത്യു കോയിക്കര സിഎംഐ., കൗൺസിലർ കെ പി കൃഷ്ണകുമാർ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി ബി ബിനു,പ്രജീഷ് സെൻ, എന്നിവർ സമീപം.
കൊച്ചി: പുതിയ തലമുറയ്ക്ക് പരിസ്ഥിതിക്ക് ഗുണകരമാകുന്ന രീതിയിൽ ജീവിക്കുവാനും പ്രവർത്തിക്കുവാനും സാധിക്കണമെന്ന് ടി.ജെ വിനോദ് എംഎൽ എ അഭിപ്രായപ്പെട്ടു. ചാവറ കൾച്ചറൽ സെന്ററിൽ ലോക പരിസ്ഥിതി ദിനാചരണത്തോടാനുബന്ധിച്ചു നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടെയും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് പ്ലാവിൻ തൈ നടിലും വൃക്ഷതൈ വിതരണവും അദ്ദേഹം നിർവഹിച്ചു. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ഡി ബി ബിനു അധ്യക്ഷത വഹിച്ചു. അടുത്ത തലമുറയ്ക്ക് ശുദ്ധവായുവും തണലേകുകയുമാണ് മരങ്ങൾ നടുന്നതിലൂടെ പ്രാവർത്തികമാക്കുന്നതെന്ന് വിദ്യാർഥികൾക്ക് തൈകൾ നൽകിക്കൊണ്ട് മുഖ്യാതിഥി സെന്റ് ജോസഫ്സ് ആശ്രമം സുപ്പീരിയർ ഫാ. മാത്യു കോയിക്കര സി എം ഐ. പറഞ്ഞു. ചാവറ കൾച്ചറൽ സെന്റർ, ചാവറ ഹോട്ടൽ മാനേജ്‌മന്റ്, ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, ചാവറ ഫിലിം സ്കൂൾ എന്നിവ സംയുക്ത മായാണ് പരിസ്ഥിതി പരിപാടി സംഘടിപ്പിച്ചത്.
വീണ്ടും എംഎൽഎ യായി തെരഞ്ഞെടുക്കപ്പെട്ട ടി ജെ വിനോദ് നെ ഫാ. മാത്യു കോയിക്കര സി എം ഐ, പൊന്നാട അണിയിച്ച് ആദരിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെവിപി കൃഷ്ണകുമാർ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, സേവ സെക്രട്ടറി ഫാ. തോമസ് തേരോട്ടിൽ സി എം ഐ, ഹരിത കേരളം മിഷൻ കൊച്ചി കോഡിനേറ്റർ എ നിസ, ചാവറ ഫിലിം സ്കൂൾ അക്കാദമിക് ഹെഡ് സംവിധായകൻ പ്രജേഷ് സെൻ, അസിസ്റ്റന്റ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററുമായ ഫാ. എമിൽ പുള്ളിക്കാട്ടിൽ സി. എം. ഐ. എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








