
രാജ്യാന്തര യോഗ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വൈഗ രാജേഷിന് തണൽ പരിവാർ സംസ്ഥാന കമ്മിറ്റിയുടെ അനുമോദനം തണൽ പരിവാർ രക്ഷാധികാരിയും ചലച്ചിത്ര ജീവകാരുണ്യ പ്രവർത്തകനുമായ ടി സി റഫീഖ് ചൊക്ലി സമ്മാനിക്കുന്നു.
പെരുമ്പാവൂർ : പുതുതലമുറ വിദ്യാഭ്യാസ കായിക മേഖലകളിൽ ഉന്നത ശ്രേണിയിലേക്ക് കുതിക്കുന്നത് മാതൃകാപരവും വർത്തമാന ഇന്ത്യയ്ക്ക് പ്രതീക്ഷയും ആണെന്ന് സിനി ആർട്ടിസ്റ്റ് തണൽ പരിവാർ രക്ഷാധികാരി ടി സി റഫീഖ് ചൊക്ലി അഭിപ്രായപ്പെട്ടു.
പെരുമ്പാവൂരിൽ തണൽപരിവാർ സംസ്ഥാന കാര്യാലയ ഓഡിറ്റോറിയത്തിൽ രാജ്യാന്തരതലത്തിൽ യോഗ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന തണൽ പരിവാർ ട്രഷറർ രജനി രാജേഷിന്റെ മകൾ വൈഗ രാജേഷിന് തണൽ പരിവാർ സംസ്ഥാന കമ്മിറ്റിയും തണൽപരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സ്കൂൾ രക്ഷിതാക്കളും കുട്ടികളും നൽകിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ താലൂക്ക് തലങ്ങളിലും ജില്ലാതലങ്ങളിലും അംഗീകാരം ലഭിച്ചാൽ വൻ സ്വീകരണം ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര തലത്തിലേക്ക് എറണാകുളം ജില്ലയിൽനിന്ന് പരിമിതമായ കുടുംബ പശ്ചാത്തലത്തിൽ നിന്ന് രാജ്യത്തിനുവേണ്ടി അന്താരാഷ്ട്രതലത്തിൽ യോഗ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച വൈഗ രാജേഷിന് കൂടുതൽ പിന്തുണ സമൂഹത്തിൻറെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസ കലാകായിക മേഖലയിൽ മുന്നേറുന്നതിന് ആവശ്യമായ പിന്തുണ വൈഗ രാജേഷിന് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ വൈഗ കരാട്ടയിൽ ബ്ലാക്ക് ബെല്‍റ്റും കരസ്ഥമാക്കിയിട്ടുണ്ട് എന്നത് ഏറെ അഭിനന്ദനാർഹമാണെന്ന് ടി സി റഫീഖ് ചൊക്ലി പറഞ്ഞു.
തണൽ പരിവാർ സംസ്ഥാന കമ്മിറ്റിയുടെ അനുമോദന ശില്പവും സ്മൃതി മെഡലും ഉപഹാരവുംവൈഗ രാജേഷിന് അദ്ദേഹം സമ്മാനിച്ചു.
തണൽ പരിവാർ -ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി.
പ്രസിഡണ്ട് അംബിക ശശി അധ്യക്ഷത വഹിച്ചു.
തണൽ പരിവാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളും തണൽ പരിവാർ ഇൻക്ലൂസീവ് ട്രെയിനിങ് സ്കൂൾ രക്ഷിതാക്കളുമായ പി കെ ശശികല, സുമാദേവി, പി വൈ വർഗീസ്, ലിമി മാത്യു, ശ്രീലക്ഷ്മി ,എംകെ നിഷ, ശ്രേയ ശ്രുതി, അഭീന്ദ്ര സുജി, മുഹ്സിന പിഎസ് ,സഫന കെ യു എന്നിവർ ആശംസ പ്രസംഗം നടത്തി.
സ്വീകരണത്തിന് വൈഗ രാജേഷ് നന്ദി പറഞ്ഞു.








