07:01am 13 November 2026
NEWS
നീർവിളാകം ക്ഷേത്ര ഉത്സവം ആറാട്ടോടെ സമാപിച്ചു.
02/04/2026  08:13 PM IST
nila
നീർവിളാകം ക്ഷേത്ര ഉത്സവം ആറാട്ടോടെ സമാപിച്ചു.

 

നീർവിളാകം: ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്രം ഉത്സവം
കുറിച്ചിമുട്ടം കാണിക്ക മണ്ഡപത്തിലെ ബന്ധുക്കര സ്വീകരണത്തിന് ശേഷം വ്യാഴാഴ്ച്ച  വൈകിട്ട് ആറാട്ടോടെ സമാപിച്ചു. തുടർന്ന് പത്തുനാൾ  നാൾ നീണ്ട ഉത്സവത്തിന്റെ കൊടിയിറക്ക് ചടങ്ങുകൾ നടന്നു. ക്ഷേത്രം വക  ചിറവാൽ പറത്തോട് കുളത്തിലായിരുന്നു ആറാട്ട് ചടങ്ങുകൾ. ആറാട്ട് ഘോഷയാത്രയിൽ ഉടനീളം  പറ സമർപ്പണവും കിഴക്കേ ഗോപുര നടയിൽ അൻപൊലിയും ഉണ്ടായിരുന്നു. രാത്രി ആറാട്ട് സദ്യയും നടന്നു.

പുലർച്ചെ നടന്ന പള്ളിവിളക്ക് എഴുന്നള്ളത്ത് കാണാൻ വലിയ തിരക്കായിരുന്നു. പള്ളിവേട്ടക്ക് ശേഷം കിഴക്കേ ആൽ ചുവട്ടിൽ 1008 തിരിയിട്ട് കൊളുത്തി. പിന്നീട്  നൂറ് കണക്കിന് പേർ ചേർന്നാണ് തടി ചട്ടത്തിൽ പണിത കൂറ്റൻ പള്ളി വിളക്ക് വാദ്യമേളങ്ങളോടെ    ക്ഷേത്രത്തിന് മുന്നിലേക്ക് എത്തിച്ചത്.
ചെറുകര മലനട ദേവസ്ഥാനത്ത് നിന്നുള്ള കൊടി എഴുന്നള്ളിപ്പും ആചാരപരമായി നടന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.