01:40am 11 November 2026
NEWS
ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് സർഫെ ഫലം
29/08/2025  06:47 AM IST
nila
ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി കൂടുതൽ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് സർഫെ ഫലം

ന്യൂഡൽഹി: ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപി സഖ്യം അധികാരം നിലനിർത്തുമെന്ന് സർവെ. ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ  324 സീറ്റ് നേടുമെന്നാണ് സർവെ റിപ്പോർട്ട്. കോൺ​​ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 208 സീറ്റ് വരെ നേടും. 

ജൂലൈ ഒന്നിനും ആ​ഗസ്റ്റ് 14-നും ഇടയിലാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ നടത്തിയത്. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി 260 സീറ്റ് നേടുമെന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ പ്രവചിക്കുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സീറ്റുകളിൽ വർധനവുണ്ടാകുമെന്നും സർവെ ഫലം ചൂണ്ടിക്കാട്ടുന്നു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 31 സീറ്റുകളാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ എൻഡിഎ മുന്നണിയ്ക്ക് കൂടുക എന്നാണ് ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവ്വെ പ്രവചിക്കുന്നത്. പ്രതിപക്ഷത്തിൻ്റെ സീറ്റുകളിൽ 26 എണ്ണത്തിൻ്റെ കുറവുണ്ടാകുമെന്നാണ് പ്രവചനം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ‍ഡിഎ സഖ്യത്തിന് 293 സീറ്റ് വരെയാണ് നേടാൻ കഴിഞ്ഞത്. ബിജെപിക്ക് 240 സീറ്റാണ് ലഭിച്ചത്. കേവല ഭൂരിപക്ഷത്തിൽ 32 സീറ്റിൻ്റെ കുറവുണ്ടായിരുന്ന ബിജെപി ജെഡിയു, തെലുങ്കുദേശം കക്ഷികളുടെ പിന്തുണയിലാണ് മന്ത്രിസഭ രൂപീകരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img