
കൊച്ചി: പരമ്പരാഗത രീതിയിൽ പണികഴിപ്പിച്ച നാവികസേനയുടെ സെയിലിംഗ് വെസൽ ഐ.എൻ.എസ്.വി കൗണ്ടിന്യ ഒമാൻ പര്യടനം പൂർത്തിയാക്കി തിരിച്ചെത്തി. പായ്ക്കപ്പലിൻ്റെ കന്നി യാത്രയായിരുന്നു ഇത്.
തട്ടിപലകകളും കയറും ഉപയോഗിച്ച് കൂട്ടിയോജിപ്പിച്ച കൗണ്ടിന്യ ഇന്ത്യയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള നാവിക പാരമ്പ്യരത്തെ വിളിച്ചോതുന്ന കപ്പലാണ്. നാവികസേനയുടെ മേൽനോട്ടത്തിൽ പരമ്പരാഗത മരപ്പണിക്കാരാണ് യന്ത്രങ്ങൾ ഉപയോഗിക്കാതെ കപ്പൽ നിർമ്മിച്ചത്.
അഞ്ചാം നൂറ്റാണ്ടിലെ അജന്താ ഗുഹകളിലെ ഒരു കൊത്തുപണിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു നിർമ്മാണം.
കന്നിയാത്രയെന്ന നിലയിൽ ഒമാൻ സന്ദർശനത്തിനായി ഡിസംബർ 9 ന് പോർബന്ദർ തുറമുഖത്ത് നിന്നാണ് യാത്ര പുറപ്പെട്ടത്.പുരാതന കാലത്ത് ഇന്ത്യൻ നാവികർ ഉപയോഗിച്ച അതേ കപ്പൽപ്പാതയിൽ കൂടിയായിരുന്നു യാത്ര. ജനുവരി 14 ന് സുൽത്താൻ ക്യാബൂസ് തുറമുഖത്ത് നങ്കൂരമിട്ടപ്പോൾ രാജകീയ സ്വീകരണം ലഭിച്ചു. ഒമാൻ തീരത്ത് നങ്കൂരമിട്ട് കിടന്ന കാലയളവിൽ കൗണ്ടിന്യയിൽ സന്ദർശകരെ അനുവദിച്ചിരുന്നു. ഒരു കാലത്ത് ഒമാനിൽ നിന്ന് തുണിത്തരങ്ങളും ഇന്ത്യയിൽ നിന്ന് സുഗന്ധവ്യജ്ഞനങ്ങളും കടൽമാർഗം വിനിമയം ചെയ്തിരുന്നു. കൗണ്ടിന്യയുടെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ആ ബന്ധത്തെ കൂടുതൽ ദൃഢമാക്കി.
സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തുന്ന കൗണ്ടിന്യയ്ക്ക് ഇന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിൻ്റെ നേത്യത്വത്തിൽ മുംബെ തുറമുഖത്ത് സ്വീകരണം നൽകി.
Photo Courtesy - Google








