
എറണാകുളം : കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും ചേർന്ന് പ്രഖ്യാപിച്ച ആഗസ്റ്റ് 10 ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേന്ദ്ര ട്രേഡ് യൂണിയനായ എഐയുടിയുസിയും ദേശീയ കർഷകപ്രസ്ഥാനമായ എഐകെകെഎംഎസും ചേർന്ന് പ്രകടനവും യോഗവും നടത്തി. മേനകയിൽ നിന്നാരംഭിച്ച പ്രകടനം ഹൈക്കോടതി ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം എഐയുടിയുസി അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയംഗം പി. എം.ദിനേശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് പി.പി. സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എഐകെകെഎം എസ് സംസ്ഥാന സമിതിയംഗം പി.പി. എബ്രഹാം മുഖ്യ പ്രസംഗം നടത്തി. ജില്ലാ നേതാക്കളായ കെ.ഒ.ഷാൻ, സി.കെ. ശിവദാസൻ, കെ.പി. സാൽവിൻ, അഡ്വ. പോൾ ടി. സാമുവൽ, സി. കെ .രാജേന്ദ്രൻ, കെ.എ. സതീശൻ, ജോണി ജോസഫ്, സാനുനാഥ്, ബ്രഹ്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ലേബർകോഡുകൾ പിൻവലിക്കുക, തൊഴിൽ - ട്രേഡ് യൂണിയൻ അവകാശങ്ങൾ പുനസ്ഥാപിക്കുക, എല്ലാ വിളകൾക്കും സി 2+ എം എസ് പി ഉറപ്പാക്കുക, വൈദ്യുതി ബിൽ 2025 പിൻവലിക്കുക തുടങ്ങി പ്രധാനപ്പെട്ട നിരവധിയായ ഡിമാന്റുകളുയർത്തിയാണ് ദേശീയ പ്രക്ഷോഭം.
Photo Courtesy - Google









