12:35am 13 November 2026
NEWS
ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.
16/02/2026  07:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

ദേശീയ ജനാധിപത്യ സഖ്യം സംസ്ഥാന നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു. എൻഡിഎ ചെയർമാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ശ്രീ രാജീവ് ചന്ദ്രശേഖർ നേതൃത്വക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻഡിഎ കൺവീനറും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റുമായ ശ്രീ തുഷാർ വെള്ളാപ്പള്ളി അധ്യക്ഷതവഹിച്ചു. 

വികസിത കേരളം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനത്തിന് എൻഡിഎയ്ക്ക് വലിയ പിന്തുണയാണ്  ലഭിക്കുന്നതതെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസിത കേരളം സൃഷ്ടിക്കണം കേരളത്തിൽ മാറ്റം വരണം എന്ന് ആഗ്രഹിക്കുന്ന രണ്ട് രാഷ്ട്രീയ കക്ഷികൾ ആണ് ഇന്ത്യയുടെ ഭാഗമായത്.നാഷണൽ ഫാർമേഴ്സ് പാർട്ടി, ജനാധിപത്യ രാഷ്ട്രീയ സഭ എന്നീ പാർട്ടികൾ എൻഡിഎയുടെ ഘടകകക്ഷികൾ ആയി. വികസിത കേരളം എന്ന കാഴ്ചപ്പാടിനെ പിന്തുണ നൽകി എൻ ഡി എ യെ ശക്തമാക്കുന്ന ചടങ്ങാണ് എൻഡിഎയുടെ സംസ്ഥാന നേതൃത്വ ക്യാമ്പിനോടൊപ്പം നടന്നത്.എൻ ഡി എ യുടെ സങ്കല്പവും ദൗത്യവും മാറ്റം കൊണ്ടുവരണമെന്ന് തീരുമാനിക്കാൻ ആണ് എല്ലാ ജില്ലകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നും പ്രവർത്തകർ എത്തി നല്ല ഉപസ്ഥിതിയിൽ എൻഡിഎ സംസ്ഥാന നേതൃത്വ ക്യാമ്പ് നടക്കുന്നത്. വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് നാടിൻറെ ഭാവിയിൽ നിർണായകമായ ഒരു തിരഞ്ഞെടുപ്പായി എൻഡിഎ കാണുന്നു എന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

കേരളം ഭരിക്കുന്നത് നിലവിൽ സിപിഎം ആണ് ജനങ്ങൾ കേരളത്തിൽ വിശ്വാസം കൊടുത്ത് കഴിഞ്ഞ 10 വർഷമായി ഭരിക്കുന്നത് സിപിഎം നേതൃത്വം നൽകുന്ന ഇടതുപക്ഷമാണ് വികസനം കൊണ്ടുവരേണ്ടത് അവരുടെ ഉത്തരവാദിത്തമാണ് കഴിഞ്ഞ 10 കൊല്ലമായിട്ട് എല്ലാം ശരിയാകും എന്ന് ജനങ്ങൾക്ക് വാഗ്ദാനം കൊടുത്ത് വോട്ട് നേടി ഭരിക്കുന്ന ഇടതുപക്ഷം ഇലക്ഷന് 60 ദിവസം ബാക്കി ഉള്ളപ്പോൾ കേന്ദ്രസർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നത് ജനങ്ങളെ വിഡ്ഢിയാക്കുന്നതിന് വേണ്ടിയാണ്. 

കഴിഞ്ഞ 10 കൊല്ലം കേന്ദ്രസർക്കാർ കേരളത്തിന് നൽകിയതും കേരള സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളെ പറ്റിയും മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് മാധ്യമങ്ങൾ വേദി ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

2017ൽ എ ഐ എം എസ് പ്രഖ്യാപിച്ചത് മധുരയും കോഴിക്കോടും ആണ് കോഴിക്കോടിൻറെ സ്ഥലം ഏറ്റെടുപ്പ് എങ്ങും എത്തിയിട്ടില്ല മധുരയിൽ സ്ഥലം കണ്ടെത്തി നൽകിക്കഴിഞ്ഞു. കോഴിക്കോട് സ്ഥലം ഏറ്റെടുത്തു നൽകേണ്ടത് സംസ്ഥാന സർക്കാരിൻറെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു മാസത്തിനിടയ്ക്ക് മുഖ്യമന്ത്രി എത്ര തവണ ഡൽഹിയിൽ പോയി ഹെൽത്ത് മിനിസ്റ്ററെ എ ഐ എം എസ് നു വേണ്ടി കണ്ടു എന്ന് വ്യക്തമാക്കണമെന്ന് ശ്രീ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സിപിഎം - കോൺഗ്രസ് മുന്നണികൾ മാറി ഒരു പുതിയ മുന്നണി വന്നെങ്കിൽ മാത്രമേ കേരളത്തിൻറെ സാമ്പത്തിക രംഗം പുരോഗതി കൈവരിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല പോലെ പുണ്യമായ ഒരു ക്ഷേത്രത്തിൽ നാലര കിലോ സ്വർണം മോഷണം പോയത് ഒരു വീഴ്ചയായി കാണുന്നില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്.  ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല, ഇത് കഴിഞ്ഞു എന്ന് പറഞ്ഞു നടക്കുന്ന ഗോവിന്ദൻ മാഷിനോട് ഇത് കഴിയുന്നത് ദേവസ്വം മന്ത്രി ജയിലിൽ പോകുമ്പോഴായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്തമായിരുന്നു ശബരിമലയെ സംരക്ഷിക്കുക എന്നത് അത് സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാണ് വോട്ട് നേടി അധികാരം കയ്യാളുന്നത് എന്ന് അദ്ദേഹം ചോദിച്ചു.ശബരിമല പോലെ ഒരു ക്ഷേത്രത്തിൻറെ നാലര കിലോ സ്വർണം കട്ടുകൊണ്ടു പോയാൽ അഴിമതിക്ക് പരിധിയില്ല എന്നതാണ് അതിൻറെ അർത്ഥം. എസ് ഐ ടി രൂപീകരിച്ച് തെറ്റുകാരല്ല എന്ന് പ്രഖ്യാപിച്ച് പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് എൽഡിഎഫ് ഗവൺമെൻറ് സ്വീകരിക്കുന്നത്. ഇത് വേറെ ഏതെങ്കിലും ഒരു പുണ്യ സ്ഥലത്ത് നടക്കുകയാണെങ്കിൽ എന്തായിരിക്കും സ്ഥിതി എന്ന് അദ്ദേഹം ചോദിച്ചു. കേരളം തമിഴ്നാട് കർണാടക എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ട ഈ കേസ് എസ് ഐ ടി എങ്ങനെ അന്വേഷിക്കും കേസ് ആത്മാർത്ഥമായി തെളിയിക്കണമെങ്കിൽ സിബിഐക്ക് വിടണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എൽഡിഎഫ് അഴിമതി ഒരു മുഖ്യ വിഷയമാണ്, അവരുടെ രാഷ്ട്രീയ സംസ്കാരം ഒരു മുഖ്യ വിഷയമാണ്, കോൺഗ്രസ് രാഷ്ട്രീയ സംസ്കാരം ഒരു മുഖ്യ വിഷയമാണ്, നാടിൻറെ വികസനം ഇല്ലായ്മ ഒരു മുഖ്യ വിഷയമാണ്, വില കയറ്റം ഒരു മുഖ്യ വിഷയമാണ്,നാട്ടിലെ യുവാക്കളുടെ തൊഴിലില്ലായ്മ ഒരു മുഖ്യ വിഷയമാണ്.ഇന്ന് ഇവർ നടത്തുന്ന പ്രചരണം ഒരു വിഷയമല്ല. ഈ പ്രചരണം നടത്തുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു.
 
ബിജെപി മുൻ അധ്യക്ഷന്മാരായ ശ്രീ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, ബിജെപി ദേശീയ കൗൺസിൽ അം​ഗം. ശ്രീമതി പത്മജാ വേണു​ഗോപാൽ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ അനൂപ് ആൻ്റണി, അഡ്വ. എസ് സുരേഷ്, ട്വന്റി-20 ചെയർമാൻ ശ്രീ സാബു ജേക്കബ്, ജെഎസ്എസ് സംസ്ഥാന അധ്യക്ഷൻ ശ്രീ എ വി താമരാക്ഷൻ മുൻ എംഎൽഎ, ശിവസേന സംസ്ഥാന അധ്യക്ഷൻ ശ്രീ പേരൂർക്കട ഹരികുമാർ, നാഷണലിസ്റ്റ് കേരളാ കോൺ​ഗ്രസ് ചെയർമാൻ കുരുവിളാ മാത്യൂസ്, കേരളാ കാമരാജ് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ശ്രീ വിഷ്ണുപുരം ചന്ദ്രശേഖരൻ, സോഷ്യലിസ്റ്റ് ജനതാദൾ അധ്യക്ഷൻ ശ്രീ വി വി രാജേന്ദ്രൻ, ലോക് ജനശക്തി സംസ്ഥാന അധ്യക്ഷൻ ശ്രീ അരുൺ വേലായുധൻ, നാഷണൽ പീപ്പിൾസ് പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ റ്റി തോമസ് എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img