
കൊച്ചി : ദേശീയ ജനാധിപത്യസഖ്യം കൊച്ചിൻ കോർപ്പറേഷൻ സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എസ് സുരേഷ് നിർവഹിച്ചു. ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഭാരതീയ ജനതാ പാർട്ടി എറണാകുളം ജില്ലാ അധ്യക്ഷൻ ശ്രീ കെ എസ് ഷൈജു അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, സംസ്ഥാന സഹ ഖജാൻജി എ അനൂപ്, വക്താക്കളായ കെ വി എസ് ഹരിദാസ്, പിആർ ശിവശങ്കരൻ, ടിപി സിന്ധു മോൾ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ് സജി, പ്രിയ പ്രശാന്ത്, നാഷണൽ ലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്, സംസ്ഥാന ജനൽ സെക്രട്ടറി എം എൻ ഗിരി, ദേവൻ ശിവസേന സംസ്ഥാന സെക്രട്ടറി ടി ആർ ദേവൻ, എൻ കെ സി ജില്ലാ ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണൻ, എൻ പി പി ജില്ലാ അധ്യക്ഷൻ ജോഷി കൈതവളപ്പിൽ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








