കൊച്ചി: നാടക കലാകാരന്മാരുടെയും പ്രവർത്തകരുടെയും ഐക്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'നാടക്'ന്റെ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ സമ്മേളനം എറണാകുളം അധ്യാപക ഭവനിൽ നാളെ ആരംഭിക്കും.
നാടക മേഖല നേരിടുന്ന വെല്ലുവിളികളും ഭാവി പരിപാടികളും ചർച്ച ചെയ്യുന്ന സമ്മേളനം ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്യും.
രാവിലെ 10ന് 'ഭരണകൂടം, മതം, രാഷ്ട്രീയം, അനുഷ്ഠനം നാടകവേദിയിൽ ' വിഷയത്തിൽ സെമിനാർ നടക്കും.
12 മണിക്ക് 'നാടകം: അഭിനയം, സംവിധാനം, സംഘാടനം, അതിജീവനം' വിഷയത്തിൽ സെമിനാർ നടക്കും.
രാത്രി ഏഴു മണിക്ക് തുപ്പേട്ടൻ രചിച്ച 'നൂറു ശതമാനം സിന്ദാബാദ്' നാടകം മലപ്പുറം ലിറ്റിൽ എർത് തീയേറ്റർ അവതരിപ്പിക്കും.
ഞായറാഴ്ച രാവിലെ 9ന് പ്രതിനിധി സമ്മേളനം തുടങ്ങും. വൈകുന്നേരം അഞ്ചു മണിക്ക് സാംസ്‌ക്കാരിക സമ്മേളനം പി.എഫ് മാത്യൂസ് ഉദ്ഘാടനം ചെയ്യും.
എൻ.എം പീയേഴ്സൻ, ജോൺ ഫെർണാണ്ടസ്, ഷേർലി സോമസുന്ദരം, ഫാ. അനിൽ ഫിലിപ്പ്, സഹീർ അലി, ഷാജിജോർജ് പ്രണത അരുൺ എൻ. എന്നിവർ പ്രസംഗിക്കും.
രാത്രി ഏഴിന് എൻ.എൻ പിള്ളയുടെ നാടകം' ഗ്രൂപ്പ് ഫോട്ടോ' കോട്ടക്കൽ കലാ കാർട്ടെ തിയേറ്റർ അവതരിപ്പിക്കും.
Photo Courtesy - Google










