12:15pm 14 August 2026
NEWS
നാടക് ജില്ലാ സമ്മേളനം നാളെ തുടങ്ങും (ശനിയാഴ്ച)
14/08/2026  11:28 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
നാടക് ജില്ലാ സമ്മേളനം നാളെ തുടങ്ങും (ശനിയാഴ്ച)

 

കൊച്ചി: നാടക കലാകാരന്മാരുടെയും പ്രവർത്തകരുടെയും ഐക്യവും ക്ഷേമവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന 'നാടക്'ന്റെ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ സമ്മേളനം എറണാകുളം അധ്യാപക ഭവനിൽ നാളെ ആരംഭിക്കും.

നാടക മേഖല നേരിടുന്ന വെല്ലുവിളികളും ഭാവി പരിപാടികളും ചർച്ച ചെയ്യുന്ന സമ്മേളനം ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ. ശൈലജ ഉദ്ഘാടനം ചെയ്യും.

രാവിലെ 10ന് 'ഭരണകൂടം, മതം, രാഷ്ട്രീയം, അനുഷ്ഠനം നാടകവേദിയിൽ ' വിഷയത്തിൽ സെമിനാർ നടക്കും.

12 മണിക്ക് 'നാടകം: അഭിനയം, സംവിധാനം, സംഘാടനം, അതിജീവനം' വിഷയത്തിൽ സെമിനാർ നടക്കും.

രാത്രി ഏഴു മണിക്ക് തുപ്പേട്ടൻ രചിച്ച 'നൂറു ശതമാനം സിന്ദാബാദ്‌' നാടകം മലപ്പുറം ലിറ്റിൽ എർത് തീയേറ്റർ അവതരിപ്പിക്കും.

ഞായറാഴ്ച രാവിലെ 9ന് പ്രതിനിധി സമ്മേളനം തുടങ്ങും. വൈകുന്നേരം അഞ്ചു മണിക്ക് സാംസ്‌ക്കാരിക സമ്മേളനം പി.എഫ് മാത്യൂസ് ഉദ്ഘാടനം ചെയ്യും.

എൻ.എം പീയേഴ്സൻ, ജോൺ ഫെർണാണ്ടസ്, ഷേർലി സോമസുന്ദരം, ഫാ. അനിൽ ഫിലിപ്പ്, സഹീർ അലി, ഷാജിജോർജ് പ്രണത അരുൺ എൻ. എന്നിവർ പ്രസംഗിക്കും.

രാത്രി ഏഴിന് എൻ.എൻ പിള്ളയുടെ നാടകം' ഗ്രൂപ്പ്‌ ഫോട്ടോ' കോട്ടക്കൽ കലാ കാർട്ടെ തിയേറ്റർ അവതരിപ്പിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img