05:39pm 10 November 2026
NEWS

'മധുരിക്കും ഓർമ്മകളേ' സംഗീതസായാഹ്നം ശ്രദ്ധേയമായി

30/06/2026  08:13 PM IST
nila
 മധുരിക്കും ഓർമ്മകളേ സംഗീതസായാഹ്നം ശ്രദ്ധേയമായി

ദോഹ: സംഗീതപ്രേമികൾക്ക് ഗൃഹാതുരതയുടെ മധുരമുണർത്തി "മധുരിക്കും ഓർമ്മകളേ..." സംഗീതസായാഹ്നം ശ്രദ്ധേയമായി. റിഥം & മെലഡീസും ഇ-ട്രാക്ക് വിഷനും സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടി, പഴയകാല മലയാള നാടകഗാനങ്ങളിലൂടെ പ്രേക്ഷകർക്ക് അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചത്.

 
​ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ഡോ. റഷീദ് പട്ടത്ത്, ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം പ്രസിഡന്റ് സാബു കെ. സി. എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുത്തു. പരിപാടിയുടെ അവതരണം ഷംല ജഹ്ഫർ, ബൈജു പണിക്കർ എന്നിവർ ചേർന്ന് നിർവഹിച്ചു. പരിപാടിയുടെ ആശയാവിഷ്കാരവും രൂപകല്പനയും നിർവഹിച്ചത് ഷഹീബ് ഷെബിയാണ്.
 
​ജിനിൽ, അവ്നി അനീഷ്, റിലോവ് രാമചന്ദ്രൻ, ജാൻസി റാണി, നിതീഷ്, ശോഭ, ബിനിത, ഉണ്ണികൃഷ്ണൻ, സ്വാതി, പ്രതിഭ, ബിജു മേനോൻ, അനിൽ, ഷിജിൽ എന്നിവരാണ് നാടകഗാനങ്ങൾ ആലപിച്ചത്.
 
​സംഗീതത്തിന്റെ സുവർണകാലത്തെ ഓർമ്മകളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയ ഈ സംഗീതസന്ധ്യ, കലാസ്വാദകരുടെ മികച്ച പങ്കാളിത്തത്തോടെയും നിറഞ്ഞ കൈയടികളോടെയുമാണ് സമാപിച്ചത്. പരിപാടിയുടെ വൻ വിജയത്തെ തുടർന്ന് 'മധുരിക്കും ഓർമ്മകളേ' സീസൺ 2 ഉടൻ സംഘടിപ്പിക്കുമെന്ന് റിഥം & മെലഡീസ് ഭാരവാഹികളായ രഞ്ജീത്ത് നായർ , രാജേഷ് മാനിക്കോത്ത് എന്നിവർ അറിയിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img