08:19pm 10 November 2026
NEWS
ബലാത്സം​ഗക്കേസിനെ തുടർന്ന് വേടൻ ഒളിവിൽ പോയതോടെ സം​ഗീത പരിപാടിയും മാറ്റിവെച്ചു
07/08/2025  07:40 AM IST
nila
ബലാത്സം​ഗക്കേസിനെ തുടർന്ന് വേടൻ ഒളിവിൽ പോയതോടെ സം​ഗീത പരിപാടിയും മാറ്റിവെച്ചു

ബലാത്സം​ഗക്കേസിനെ തുടർന്ന് ഒളിവിൽ പോയ റാപ്പർ വേടന്റെ സംഗീത പരിപാടി മാറ്റിവച്ചെന്ന് റിപ്പോർട്ട്. കൊച്ചിയിലെ ബോൾഗാട്ടി പാലസിൽ ശനിയാഴ്ച്ച നടക്കാനിരുന്ന സം​ഗീതപരിപാടിയാണ് മാറ്റിവെച്ചത്. ഇത് മറ്റൊരു ദിവസം നടത്തുമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.  വേടൻ പരിപാടിക്കെത്തിയാൽ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു അന്വേഷണ സംഘം. അതേസമയം, ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ വേടൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. 

കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സം​ഗക്കേസ് രജിസ്റ്റർ ചെയ്തത്. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. വേടനുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്ന പരാതിക്കാരിയുടെ ആരോപണങ്ങൾ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരി മരുന്ന് ഉപയോ​ഗിച്ച ശേഷം വേടൻ പീ‍ഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img