
ചെങ്ങന്നൂര്‍ : ഗവ:വനിത ഐ.ടി.ഐ.യിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഐ.ടി.ഐ.യില്‍ സൗജന്യമായി നല്‍കുന്ന ഉച്ചഭക്ഷണത്തില്‍ നിന്നാണ് വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. വനിത ഐ.ടി.ഐ. യില്‍ ഉച്ചഭക്ഷണം നല്‍കുന്ന സ്ഥലവും ഭക്ഷണം പാകം ചെയ്യുന്ന കുടുംബശ്രീ യൂണിറ്റിലെ അംഗത്തിന്റെ വീടും നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.നിഷയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. കുടുംബശ്രീ യൂണിറ്റിന്റെ ഫുഡ് ആന്റ് സേഫ്റ്റി ലൈസന്‍സ് പുതുക്കിയിട്ടില്ലെന്നും ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് കാലാവധി കഴിഞ്ഞതാണെന്നും നഗരസഭയുടെ ലൈസന്‍സ് എടുത്തിട്ടില്ലെന്നും
പരിശോധനയിൽ
കണ്ടെത്തി. ഇത്തരത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മാത്രമേ ഭക്ഷണവിതരണം പുനരാരംഭിക്കാവൂ എന്ന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും നിഷ പറഞ്ഞു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി. മനോജ്, അശ്വതി ജി. ശിവന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.











