NEWS
ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന 'ദി മമ്മി' ഫെയിം വില്ലൻ...
17/06/2026 12:41 PM IST
Cinema desk

തെന്നിന്ത്യൻ സിനിമയിലെ സെൻസേഷണൽ താര ജോഡിയായ വിജയ് ദേവരകൊണ്ടയും, രാശ്മിക മന്ദനയും ചേർന്നഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് 'രണബലി'. രാഹുൽ സാംഗിരിത്യൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ നിരവധി പേർ അഭിനയിക്കുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തിൽ ബ്രമ്മാണ്ഡമായി ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് 'രണബലി' ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഇതിൽ ഹോളിവുഡ് ചിത്രമായ ‘ദി മമ്മി’ ഫെയിം അർണാൾഡ് വോസ്ലൂ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രം മുഖേന ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യമായി അരങ്ങേറ്റം കുറിക്കുന്ന നടൻ അർണാൾഡ് വോസ്ലൂവിന് ഇന്ത്യയിൽ നിറയെ ആരാധകരുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. ഈ താരം ഈ ചിത്രത്തിൽ ജോയിൻ ചെയ്തതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദിൽ വളരെ വേഗത്തിൽ നടന്നുവരികയാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










