01:36am 13 November 2026
NEWS
എം റ്റി എച്ച് അർജുനോപഹാരം കെ. എം. ധർമനും ജെൻസിക്കും മാർച്ച് ഒന്നിന് സമർപ്പിക്കും.
18/02/2026  05:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എം റ്റി എച്ച്  അർജുനോപഹാരം കെ. എം. ധർമനും ജെൻസിക്കും മാർച്ച് ഒന്നിന് സമർപ്പിക്കും.

കൊച്ചി : എം കെ അർജുനൻ മാസ്റ്റർ ഫൗണ്ടേഷന്റെ എംടിഎച്ച് അർജുനോപഹാരം 2026 മാർച്ച് ഒന്നിന് ഞായറാഴ്ച വൈകിട്ട് 5 30 എറണാകുളം കേരള ഫൈനാർട്സ് സൊസൈറ്റി ഹാളിൽ സംഘടിപ്പിക്കുന്നു. എം കെ അർജുനൻ മാസ്റ്ററുടെ 90ആം ജന്മദിനമാണ് മാർച്ച് ഒന്ന്. ഇത്തവണ നാടകരംഗത്തെ സമഗ്ര സംഭാവനക്കുള്ള അവാർഡ് കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. സിനിമ സംഗീതരംഗത്തെ അവാർഡ്, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ശ്രീമതി ജെൻസിക്കും നാടക രംഗത്തെ അവാർഡ് പ്രശസ്ത നാടക സംവിധായകൻ കെ എം. ധർമ്മനുമാണ് സമർപ്പിക്കുന്നത്. 25000 രൂപ വീതവും ആർട്ടിസ്റ്റ് സുജാതൻ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവുമാണ്  പുരസ്കാരം. ശ്രീ കെ ജയകുമാർ ഐഎഎസ്, വിദ്യാധരൻ മാസ്റ്റർ, ടി എസ് രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കൊച്ചി മേയർ വി കെ മിനിമോൾ സമ്മേളനം ഉദ്ഘാടനം നിർവഹിക്കുന്നു. ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ശ്രീ ജയരാജ് മുഖ്യാതിഥി ആയിരിക്കും. കെ ജയകുമാർ ഐ എ എസ്, വിദ്യാധരൻ മാസ്റ്റർ, ടി എസ് രാധാകൃഷ്ണൻ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഫിനാൻസ് ഡയറക്ടർ സേവ്യർ പുളിക്കൽ, മുൻ കൊച്ചി മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, മുൻ എം എൽ എ  ജോൺ ഫെർണണ്ടസ്,കൗൺസിലർ വി. എ ശ്രീജിത്ത്, അഭിനേതാവ് സാജൻ പള്ളുരുത്തി, നടനും അവതാരകനുമായ  ക്രിസ് ഗോപാൽ, കെഎസ് പ്രകാശ്, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ്, ഫാ. മാത്യു വാഴക്കുന്നം തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.തുടർന്ന് വിദ്യാധരൻ മാസ്റ്റർ നേതൃത്വം നൽകുന്ന ചലച്ചിത്ര പിന്നണി ഗായകർ നയിക്കുന്ന സംഗീത നിശയുണ്ടായിരിക്കുമെന്ന് എം. കെ. അർജുനൻ മാസ്റ്റർ ഫൌണ്ടേഷൻ പ്രസിഡന്റ്‌ ജോസഫ് ആന്റണി, സെക്രട്ടറി അശോകൻ അർജുനൻ എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img