01:00pm 02 October 2026
NEWS
മുതിർന്ന പൗരന്മാർക്ക് ആദരമർപ്പിച്ച് സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ പത്തുദിന ക്യാമ്പെയ്ൻ ആരംഭിക്കുന്നു
02/10/2026  08:54 AM IST
nila
മുതിർന്ന പൗരന്മാർക്ക് ആദരമർപ്പിച്ച് സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിന്റെ പത്തുദിന ക്യാമ്പെയ്ൻ ആരംഭിക്കുന്നു


​ദോഹ: അന്താരാഷ്ട്ര മുതിർന്ന പൗര ദിനത്തിന്റെയും (International Day of Older Persons) അറബ് മുതിർന്ന പൗര ദിനത്തിന്റെയും ഭാഗമായി ഒക്ടോബർ 1 മുതൽ 10 വരെ രാജ്യവ്യാപകമായി വിപുലമായ ബോധവൽക്കരണ പരിപാടികളും സമൂഹ കൂട്ടായ്മകളും സംഘടിപ്പിക്കാൻ ഖത്തർ സാമൂഹിക വികസന കുടുംബ മന്ത്രാലയം (MSDF). മന്ത്രാലയത്തിന് കീഴിലുള്ള കമ്മ്യൂണിറ്റി കെയർ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ സ്ഥാപനങ്ങളുമായും കേന്ദ്രങ്ങളുമായും സഹകരിച്ചാണ് 10 ദിവസം നീണ്ടുനിൽക്കുന്ന പ്രചാരണ ക്യാമ്പെയ്ൻ ഒരുക്കുന്നത്.  
​മുതിർന്ന പൗരന്മാരുടെ ക്ഷേമവും ജീവിതനിലവാരവും ഉറപ്പാക്കുക, അവരുടെ അവകാശങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും സമൂഹത്തിൽ ബോധവൽക്കരണം നടത്തുക, നാടിന്റെയും കുടുംബത്തിന്റെയും വളർച്ചയ്ക്ക് അവർ നൽകിയ സംഭാവനകളെയും അനുഭവസമ്പത്തിനെയും ആദരിക്കുക എന്നിവയാണ് ക്യാമ്പെയ്നിലൂടെ ലക്ഷ്യമിടുന്നത്.  ഇന്ററാക്ടീവ് ചുവർച്ചിത്രങ്ങൾ (Interactive Murals): ജിവാൻ ഐലൻഡിലും (Gewan Island) മ്ശൈറെബിലും (Msheireb) പൊതുജനങ്ങൾക്കായി സംവേദനാത്മക ചുവർച്ചിത്രങ്ങൾ ഒരുക്കും. മുതിർന്ന പൗരന്മാരോടുള്ള സ്‌നേഹവും നന്ദിയും രേഖപ്പെടുത്തിയുള്ള സന്ദേശങ്ങൾ കുറിക്കാൻ പൊതുജനങ്ങൾക്ക് ഇവിടെ സൗകര്യമുണ്ടാകും.  ഖുദൂറാത്ത് ഡെവലപ്‌‌മെന്റ് സെന്റർ' അംഗങ്ങൾക്കായി ഖത്തർ ആർക്കൈവ്സിലേക്ക് (Qatar Archives) പഠന സന്ദർശനം സംഘടിപ്പിക്കും. ഖത്തറിന്റെ ചരിത്രവും പാരമ്പര്യവും പുതിയ തലമുറയ്ക്ക് പങ്കുവെക്കാനും ഓർമ്മകൾ പുതുക്കാനും ഇത് അവസരമൊരുക്കും.
വ്യത്യസ്ത തലമുറകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും സാമുദായിക ജീവിതത്തിൽ മുതിർന്നവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികൾ സംഘടിപ്പിക്കും.  
​മുതിർന്ന പൗരന്മാരെ സംരക്ഷിക്കേണ്ടതും ആദരിക്കേണ്ടതും സമൂഹത്തിലെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന സന്ദേശം വ്യാപിപ്പിക്കാനും അവരുടെ കഴിവുകളെയും അനുഭവങ്ങളെയും പ്രയോജനപ്പെടുത്താനും ഈ ദീർഘകാല ക്യാമ്പെയ്ൻ ഉപകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img