04:17pm 29 October 2026
NEWS
പത്ത് ദശലക്ഷം മരങ്ങൾ നടുന്നമുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാമ്പയിൻശ്രദ്ധേയമാകുന്നു
21/06/2025  02:47 PM IST
nila
പത്ത് ദശലക്ഷം മരങ്ങൾ നടുന്നമുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാമ്പയിൻശ്രദ്ധേയമാകുന്നു

ദോഹ: രാജ്യവ്യാപകമായി പത്ത് ദശലക്ഷം മരങ്ങൾ നടുന്നമുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ
കാമ്പയിൻശ്രദ്ധേയമാകുന്നു  വൃക്ഷങ്ങളുടെ വിസ്‌തൃതി വർദ്ധിപ്പിക്കുക, ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുക,l
 കൂടുതൽ കാർബൺ ആഗിരണം ചെയ്യു എന്നിവ ലക്ഷ്യമിടുന്നക്യാമ്പയിൻ കൂടുതൽ സസ്യങ്ങളും മരങ്ങളും ഉപയോഗിച്ച് ഹരിത മേഖലകൾ വളർത്താനും നഗരങ്ങളെ മനോഹരമാക്കാനുമുള്ള പദ്ധതികളുമായി  സംയോജിക്കുന്നു
പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത യ്ക്ക് ജനങ്ങൾ നൽകുന്ന പിന്തുണയെ മന്ത്രാലയം അഭിനന്ദിച്ചു.
ഭൂമിയുടെ തകർച്ചയ്‌ക്കെതിരെ പോരാടുന്നതിനും വരൾച്ചയുടെ ആഘാതം കുറയ്ക്കുന്നതിനുമായി പൊതു പാർക്കുകളിലും മരങ്ങൾ നട്ടുപിടിപ്പിച്ച പ്രദേശങ്ങളിലും  ഹരിത ഇടങ്ങൾ വർദ്ധിപ്പിക്കുന്നതിലാണ് ഖത്തർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടുതൽ ഹരിതവും സുസ്ഥിരവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള വലിയൊരു പദ്ധതിയുടെ ഭാഗമാണിത്.
നിലവിൽ ഖത്തറിൽ 127 പൊതു പാർക്കുകളും പാർക്കുകൾ, കോർണിഷുകൾ, ലാൻഡ്‌സ്‌കേപ്പ്ഡ് സോണുകൾ എന്നിവയുൾപ്പെടെ 153 ഹരിത പ്രദേശങ്ങളുമുണ്ട്. മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററിലധികം സ്ഥലത്ത് ഇതിനകം പച്ചപ്പ് വികസിപ്പിച്ചെടുത്തതോടെ, ഹരിത പ്രദേശങ്ങളുടെ എണ്ണം ഉടൻ തന്നെ 160 ആയി ഉയർത്താൻ മന്ത്രാലയം പദ്ധതിയിടുന്നു.
മന്ത്രാലയത്തിന്റെ ഇത്തരം ശ്രമങ്ങൾക്കു കൂടുതൽ ഫലം ലഭിക്കുന്നതിന്, ഖത്തർ തദ്ദേശീയവും വരൾച്ചയെ പ്രതിരോധിക്കുന്നതുമായ സസ്യങ്ങൾ നടുക, സ്‍മാർട്ട് ജലസേചന സംവിധാനങ്ങൾ, സംസ്‌കരിച്ച മലിനജലം എന്നിവ ജലസേചനത്തിനായി ഉപയോഗിക്കുന്നു. ഈ രീതികൾ വെള്ളം ലാഭിക്കാനും പരിസ്ഥിതി ആഘാതം കുറയ്ക്കാനും സഹായിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img