11:03am 13 November 2026
NEWS
സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ അംഗീകാരമുള്ള 162 കമ്പനികളുടെ പുതുക്കിയ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു
14/04/2026  12:43 PM IST
nila
സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ അംഗീകാരമുള്ള 162 കമ്പനികളുടെ പുതുക്കിയ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു

 

 

​ദോഹ: രാജ്യത്ത് സുരക്ഷാ നിരീക്ഷണ ക്യാമറകൾ (CCTV) സ്ഥാപിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ അംഗീകാരവും ലൈസൻസുമുള്ള കമ്പനികളുടെ പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിന് കീഴിലുള്ള സെക്യൂരിറ്റി സിസ്റ്റംസ് ഡിപ്പാർട്ട്‌മെന്റ് അംഗീകരിച്ച 162 കമ്പനികളാണ് നിലവിൽ പട്ടികയിലുള്ളത്.
​സ്വകാര്യത ഉറപ്പുവരുത്തുന്നതിനും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും അംഗീകൃത കമ്പനികളെ മാത്രം ഈ ജോലികൾക്കായി നിയോഗിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി. കുറ്റകൃത്യങ്ങൾ തടയുന്നതിനും അവ കണ്ടെത്തുന്നതിനും സുരക്ഷാ ക്യാമറകൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'എക്സ്' (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.ഏപ്രിൽ 1, 2026 വരെയുള്ള കണക്കനുസരിച്ച് 162 കമ്പനികൾക്കാണ് ലൈസൻസ് നൽകിയിട്ടുള്ളത്.അംഗീകൃത കമ്പനികളുടെ പട്ടിക പരിശോധിക്കുന്നതിനായി മന്ത്രാലയം ഒരു ക്യു.ആർ കോഡ് (QR Code) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് സ്കാൻ ചെയ്താൽ ഏറ്റവും പുതിയ വിവരങ്ങൾ ലഭ്യമാകും.
ക്യാമറകൾ സ്ഥാപിക്കുമ്പോൾ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്നുണ്ടെന്നും സുരക്ഷാ നിലവാരം ഉറപ്പാക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക എന്നതാണ് മന്ത്രാലയത്തിന്റെ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
​സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് മുൻപ് മന്ത്രാലയം അംഗീകരിച്ചിട്ടുള്ള കമ്പനികളാണോ എന്ന് ഉറപ്പുവരുത്താൻ കെട്ടിട ഉടമകളും സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img