NEWS
ഖത്തറിൽ ‘Uranus Star’ കുടിവെള്ളം വില്പനയിൽ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
03/10/2025 10:02 AM IST
nila

ദോഹ: ഇറാനിൽ നിന്നുള്ള ‘Uranus Star’ ബ്രാൻഡിന്റെ കുടിവെള്ളം ചില അയൽരാജ്യങ്ങളിൽ വിപണിയിൽ നിന്ന് പിൻവലിച്ച സാഹചര്യത്തിൽ, ഖത്തറിലെ വിപണിയിൽ ഈ ഉൽപ്പന്നം ഇല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) വ്യക്തമാക്കി. ഉപഭോക്താക്കളിൽ വിഷബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചില രാജ്യങ്ങളിൽ വെള്ളം പിൻവലിച്ചിരുന്നുവെങ്കിലും, ഖത്തറിലേക്ക് ഈ ഉൽപ്പന്നം ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം അറിയിച്ചു.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും ആവശ്യമായ പരിശോധനകൾക്കും ആരോഗ്യ മാനദണ്ഡങ്ങൾക്കും വിധേയമാക്കിയ ശേഷമാണ് വിപണിയിലെത്തുന്നതെന്നും മന്ത്രാലയം ഉറപ്പു നൽകി.
അതേസമയം, ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുമാത്രം വിവരങ്ങൾ കൈപ്പറ്റാനും സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും പൊതുജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











