
ദോഹ: പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയ 57-ലെ 120 വ്യവസായ സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (MoECC) ആഭ്യന്തര സുരക്ഷാ സേനയിലെ (Lekhwiya) എൻവയോൺമെന്റൽ സെക്യൂരിറ്റി ഗ്രൂപ്പും.
മന്ത്രാലയത്തിന് കീഴിലുള്ള എൻവയോൺമെന്റൽ മോണിറ്ററിംഗ് ആൻഡ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലായിരുന്നു ഈ സമഗ്ര പരിശോധന.സ്ഥാപനങ്ങൾ പരിസ്ഥിതി പെർമിറ്റ് വ്യവസ്ഥകളും അനുബന്ധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഇൻസ്‌പെക്ടർമാർ നേരിട്ടെത്തി പരിശോധിച്ചു.പ്രകൃതിക്കും പൊതുജനാരോഗ്യത്തിനും ഹാനികരമാകുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുകയും തടയുകയുമായിരുന്നു പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.പെർമിറ്റ് നിബന്ധനകളും രാജ്യത്തെ പരിസ്ഥിതി നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള നിയമനിർമ്മാണങ്ങൾ അനുസരിച്ച് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.











