09:05am 11 August 2026
NEWS
ഇൻഡസ്ട്രിയൽ ഏരിയയിലെ 120 സ്ഥാപനങ്ങളിൽ പരിസ്ഥിതി മന്ത്രാലയവും ലഖ്‌വിയയും പരിശോധന നടത്തി
27/07/2026  01:37 PM IST
nila
ഇൻഡസ്ട്രിയൽ ഏരിയയിലെ 120 സ്ഥാപനങ്ങളിൽ പരിസ്ഥിതി മന്ത്രാലയവും ലഖ്‌വിയയും പരിശോധന നടത്തി

 


​ദോഹ: പരിസ്ഥിതി സംരക്ഷണവും പൊതുജനാരോഗ്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയ 57-ലെ 120 വ്യവസായ സ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും (MoECC) ആഭ്യന്തര സുരക്ഷാ സേനയിലെ (Lekhwiya) എൻവയോൺമെന്റൽ സെക്യൂരിറ്റി ഗ്രൂപ്പും.
​മന്ത്രാലയത്തിന് കീഴിലുള്ള എൻവയോൺമെന്റൽ മോണിറ്ററിംഗ് ആൻഡ് ഇൻസ്‌പെക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലായിരുന്നു ഈ സമഗ്ര പരിശോധന.സ്ഥാപനങ്ങൾ പരിസ്ഥിതി പെർമിറ്റ് വ്യവസ്ഥകളും അനുബന്ധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടോയെന്ന് ഇൻസ്‌പെക്ടർമാർ നേരിട്ടെത്തി പരിശോധിച്ചു.പ്രകൃതിക്കും പൊതുജനാരോഗ്യത്തിനും ഹാനികരമാകുന്ന പ്രവർത്തനങ്ങൾ കണ്ടെത്തുകയും തടയുകയുമായിരുന്നു പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യം.പെർമിറ്റ് നിബന്ധനകളും രാജ്യത്തെ പരിസ്ഥിതി നിയമങ്ങളും ലംഘിച്ചതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിലവിലുള്ള നിയമനിർമ്മാണങ്ങൾ അനുസരിച്ച് ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img