
ദോഹ: ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിഡ്ജാൻ സാംസ്കാരിക കേന്ദ്രം, ഖത്തർ ഫൗണ്ടേഷന്റെ അംഗമായ എർത്ത്‌ന സെന്ററുമായി സഹകരിച്ച് “സമൂഹമൂല്യങ്ങൾ സുസ്ഥിരതയെ എങ്ങനെ രൂപപ്പെടുത്തുന്നു” എന്ന വിഷയത്തിൽ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
വർക്ക്‌ഷോപ്പിൽ സമൂഹമൂല്യങ്ങൾ, സുസ്ഥിരതയുടെ അടിസ്ഥാനങ്ങൾ, ദേശീയ വ്യക്തിത്വത്തിന്റെ ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള ചർച്ചകൾ നടന്നു. ഇത് എർത്ത്‌നയുമായുള്ള പങ്കാളിത്തത്തിന്റെ ആദ്യപടി ആണെന്നും, ഖത്തർ സുസ്ഥിരതാ വാരത്തിന്റെ ഭാഗമായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്നും.
വിഡ്ജാൻ സെന്ററിലെ ഇൻസ്റ്റിട്യൂഷണൽ കമ്മ്യൂണിക്കേഷൻ ആൻഡ് ട്രെയിനിങ് വിഭാഗം മേധാവി ഒമർ ഷംസെദ്ദീൻ പറഞ്ഞു.
സുസ്ഥിരമായ ചിന്താഗതിയെ ഒരു ദിനചര്യയായി വളർത്തേണ്ടത് അനിവാര്യമാണെന്നും, അത് പരിസ്ഥിതി ബോധവും ദേശീയ ദൗത്യബോധവും വളർത്തുന്നതിലേക്കുള്ള പാതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വർക്ക്‌ഷോപ്പ് ഖത്തർ നാഷണൽ വിഷൻ 2030ന്റെ ആത്മാവിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്. സാംസ്കാരികവും സാമൂഹികവുമായ സ്ഥാപനങ്ങൾ സുസ്ഥിരതാ ലക്ഷ്യങ്ങൾ യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കണമെന്ന് ഷംസെദ്ദീൻ കൂട്ടിച്ചേർത്തു.










