
ദോഹ: നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത്, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും മാർച്ച് 1 ഞായറാഴ്ച റിമോട്ട് വർക്ക് (വീട്ടിലിരുന്ന് ജോലി ചെയ്യൽ) സംവിധാനം നടപ്പിലാക്കാൻ തൊഴിൽ മന്ത്രാലയവും വാണിജ്യ വ്യവസായ മന്ത്രാലയവും നിർദ്ദേശിച്ചു. ജോലിയുടെ സ്വഭാവം അനുവദിക്കുന്ന ജീവനക്കാർക്കാണ് ഇത് ബാധകമാവുക.
ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ:
ജോലിയുടെ സ്വഭാവം അനുസരിച്ച് ഓഫീസിലോ ജോലിസ്ഥലത്തോ നേരിട്ട് ഹാജരാകേണ്ട നിർബന്ധിത മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇവർ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം.കടകൾ,
കൺസ്യൂമർ അസോസിയേഷനുകൾ (സൂപ്പർമാർക്കറ്റുകൾ)
റെസ്റ്റോറന്റുകൾ തുടങ്ങിയവയ്ക്ക് പൊതുജനങ്ങൾക്ക് ആവശ്യമായ അവശ്യസാധനങ്ങളുടെയും സേവനങ്ങളുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുന്നതിനായിഇളവുണ്ട്.പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും, ഈ സാഹചര്യത്തിൽ തൊഴിലുടമകളും തൊഴിലാളികളും ഉത്തരവാദിത്തത്തോടെ സഹകരിക്കണമെന്നും മന്ത്രാലയങ്ങൾ അഭ്യർത്ഥിച്ചു.











