NEWS
മനുഷ്യക്കടത്ത് തടയാനുള്ള ദേശീയ കമ്മിറ്റിയുടെ സ്ഥിരം യോഗത്തിൽ തൊഴിൽ മന്ത്രി അധ്യക്ഷതവഹിച്ചു
21/10/2025 06:14 PM IST
nila

ദോഹ: മനുഷ്യക്കടത്ത് പ്രതിരോധത്തിനായുള്ള ദേശീയ കമ്മിറ്റിയുടെ സ്ഥിരം യോഗത്തിൽ തൊഴിൽ മന്ത്രിയും കമ്മിറ്റി അധ്യക്ഷനുമായ ഡോ. അലി ബിൻ സാമിഖ് അൽ മറിയുടെ അധ്യക്ഷതവഹിച്ചു.
ദേശീയ തലത്തിൽ മനുഷ്യക്കടത്തിനെതിരെ സ്വീകരിച്ച നടപടികളുടെ പുരോഗതി, കമ്മിറ്റിയുടെ പ്രവർത്തനപദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തൽ, ഇരകൾക്കുള്ള സംരക്ഷണവും പിന്തുണയും കൂടുതൽ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങളും പരിഗണിച്ചു. മനുഷ്യക്കടത്തിനെതിരായ ദേശീയ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിൽ കമ്മിറ്റിയുടെ പങ്ക് കൂടുതൽസജീവമാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി സഹകരണം വർധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ സംബന്ധിച്ചും വിശദമായ ചർച്ച നടന്നു.
യോഗത്തിൽ പങ്കെടുത്തവർ ദേശീയതലത്തിൽ മനുഷ്യക്കടത്തിനെതിരായ സംയുക്ത ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിബദ്ധത പ്രകടിപ്പിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











